കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം 21ന് ൈവകിട്ട് നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പൂർവ വിദ്യാർഥികൾ തയാറാക്കിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നടക്കും. എം.കെ. രാഘവൻ എം.പി, പി.ടി.എ. റഹീം എം.എൽ.എ, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട്, ത്രീജി മൊബൈൽ മാനേജിങ് ഡയറക്ടർ എ.കെ. ഷാജി എന്നിവർ പെങ്കടുക്കും. വാർത്തസേമ്മളനത്തിൽ പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളായ എടക്കോത്ത് മുഹമ്മദ്, വി.കെ. ബഷീർ മാസ്റ്റർ, കെ. മൊയ്തീൻകോയ, ആലി ചേറ്റൂർ എന്നിവർ പെങ്കടുത്തു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ഒാമശ്ശേരി ടൗൺ ബൈപാസ് റോഡ് യാഥാർഥ്യമാകാതെ പരിഹാരമില്ല ഒാമശ്ശേരി: ഒാമശ്ശേരി ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. താരതമ്യേന വീതികുറഞ്ഞ റോഡിെൻറ ഇരുവശത്തും ഇരുചക്ര വാഹനങ്ങളടക്കം പാർക്കു ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിെൻറ പ്രധാന കാരണം. സ്വകാര്യ ടാക്സികൾക്കും ഒാേട്ടാ ഗുഡ്സ് വാഹനങ്ങൾക്കും സ്റ്റാൻഡ് അനുവദിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. ലോഡിങ്ങിനും അൺലോഡിങ്ങിനുമായി ചരക്കുലോറികളും മറ്റും റോഡരികിൽ നിർത്തിയിടുന്നതോടെ ഇതുവഴിയുള്ള ഗതാഗത തടസ്സം പൂർണമാവും. തിരുവമ്പാടി, കോടഞ്ചേരി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ യാത്രക്കാർ വയനാട്, കണ്ണൂർ ഭാഗങ്ങളിലേക്ക് കടന്നുപോകുന്നത് ഒാമശ്ശേരിയിലൂടെയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ അടക്കം നിരവധി തവണയാണ് കുരുക്കിൽപ്പെുന്നത്. നിലവിലുള്ള ഗ്രാമീണ റോഡുകൾ വിപുലീകരിച്ച് ബൈപാസ് റോഡുകൾ യാഥാർഥ്യമാക്കിയാൽ ഒാമശ്ശേരി ടൗണിലെയും പരിസരത്തെയും ഗതാഗതക്കുരുക്കിൽനിന്നും മോചനം ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. 10 വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ് നോക്കുകുത്തിയായി നിൽക്കുന്ന ട്രാഫിക് എയ്ഡ് പോസ്റ്റ് സജീവമാക്കുകയും ട്രാഫിക് സൗകര്യം കാര്യക്ഷമമാക്കുകയും ചെയ്താൽ കാൽനടക്കാർക്കും യാത്ര സുഗകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.