കാരശ്ശേരി പഞ്ചായത്തിനെതിരെ യു.ഡി.എഫ് ആരോപണം: വിഷയദാരിദ്ര്യം മൂലമെന്ന് പഞ്ചായത്ത്​ പ്രസിഡൻറ്​

മുക്കം: സംസ്ഥാനത്തിന് മാതൃകയായി നിരവധി പദ്ധതികളുമായി മുന്നേറുന്ന കാരശ്ശേരി പഞ്ചായത്തിനെതിരെ യു.ഡി.എഫി​െൻറ ആരോപണങ്ങൾ വിഷയദാരിദ്ര്യംമൂലമെന്ന് പ്രസിഡൻറ് വി.കെ. വിനോദ് പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ് സ്വകാര്യ വ്യക്തിയുടെ കെട്ടിട അവശിഷ്ടങ്ങൾ പഞ്ചായത്ത് പുറമ്പോക്കിൽ നിക്ഷേപിച്ചത് എടുത്തുമാറ്റുന്നതിന് പഞ്ചായത്ത് നിർദേശം നൽകിയതും ഉടമ പഞ്ചായത്തിൽ എത്തി രേഖാമൂലം കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യാം എന്ന് എഴുതി നൽകിയതുമാണ്. പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കാരശ്ശേരിയെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിന് നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിവരുന്നത്. എല്ലാ വീടുകളിലും ബക്കറ്റ്‌ കമ്പോസ്റ്റ്, ബയോബിൻ, ബയോഗ്യാസ് തുടങ്ങിയവ നടപ്പാക്കിവരുന്നു. വീടുകളിൽ നിന്നും കടകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിച്ചു പൊടിച്ചു കയറ്റി അയക്കുന്നതിന് പ്ലാസ്റ്റിക് ഷെഡ്‌ഡിങ് യൂനിറ്റും മാലിന്യ നിർമാർജനത്തിന് സിറോ വേസ്റ്റ് കാരശ്ശേരി പദ്ധതിയും ഈ വാർഷിക പദ്ധതിയിൽ ആരംഭിക്കാനിരിക്കെ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് മാലിന്യസംസ്കരണത്തിന് നയാപൈസ െചലവാക്കാത്തവരും മണ്ടാംകടവിൽ അടക്കം കക്കൂസ് മാലിന്യം തള്ളിയത്തിന് പണം വാങ്ങി ഒത്താശചെയ്തവരുമാണ് പഞ്ചായത്തിനെതിരെ ആരോപണവുമായി വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.