തുലാമാസവാവിൽ പിതൃബലിതർപ്പണം നടത്തി

മുക്കം: തുലാമാസവാവു നാളിൽ മുക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയ ബലിതർപ്പണ ചടങ്ങുകളിൽ നൂറു കണക്കിന് ഭക്തർ പെങ്കടുത്തു. മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് തിരുനെല്ലി സുമിത്രൻ വാധ്യാർ മുഖ്യകാർമികത്വം വഹിച്ചു. വാവുബലിയോടനുബന്ധിച്ച് നടത്തിയ തിലകഹോമത്തിന് മേൽശാന്തി താമരക്കുളം ഇല്ലത്ത്മാവത്തടത്തിൽ നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. സുഗമമായ ബലിതർപ്പണത്തിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടത്തിയിരുന്നത്. ക്ഷേത്ര പരിപാലന സമിതി പ്രസിഡൻറ് തച്ചോലത്ത് ഗോപാലൻ, സെക്രട്ടറി പൊയിലിൽ രാമൻകുട്ടി, സതീഷ് വായലത്ത്, വത്സൻ മേക്കുണ്ടാട്ടിൽ, ഗോവിന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.