മീഞ്ചന്ത: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന കവാടത്തിെൻറ മുൻഭാഗം ടൂറിസ്റ്റ് ബസ് നിർത്തിയിട്ടത് സംഘർഷത്തിനിടയാക്കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വിദ്യാർഥികളും അധ്യാപകരും പ്രവേശിക്കുന്ന പ്രധാന കവാടത്തിനു മുമ്പിലാണ് ടൂറിസ്റ്റ് ബസ് നിർത്തിയിട്ടത്. എൽ.കെ.ജി വിദ്യാർഥികൾ മുതൽ പ്ലസ്ടു വരെയുള്ള 2000ത്തോളം പേർ പഠിക്കുന്ന സ്കൂളാണിത്. പ്രീപ്രൈമറി വിദ്യാർഥികൾക്കും കൂടെ വരുന്ന രക്ഷിതാക്കൾക്കും ഇരുചക്ര വാഹനങ്ങൾക്കും സ്കൂളിനകത്ത് പ്രവേശിക്കാൻ ബുദ്ധിമുട്ടായി. ഇതോടെ നാട്ടുകാരും വിദ്യാർഥികളും പാരൻറ്സ് അസോസിയേഷനും പ്രതിഷേധവുമായി തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. വിവരമറിഞ്ഞ് പന്നിയങ്കര സബ്ഇൻസ്പെക്ടർ കെ.എം. കൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഉച്ചയോടെയാണ് ഉടമയേയും ഡ്രൈവറെയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിക്കുന്ന രൂപത്തിൽ വാഹനം റോഡരികിൽ നിർത്തിയിട്ട് പോയതിന് ഡ്രൈവർ മാത്തോട്ടം സ്വദേശി കട്ടയാട്ട് പറമ്പിൽ അബ്ദുൽ ഷരീഫിെൻറ പേരിൽ കേസെടുത്തു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സാദിഖിെൻറ ബ്ലൂ വെയ്ൽ ബസാണിത്. സ്കൂളിെൻറ മുമ്പിലെ വാഹനത്തിരക്ക് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്കൂളിെൻറ മുൻവശത്ത് വലിയ ബസുകൾ നിർത്തിയിട്ട് പോകുന്നത് പതിവാണ്. ഇതിനെതിരെ സ്വീകരിക്കാൻ പാരൻറ്സ് അസോസിയേഷൻ അധികൃതരോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സ്കൂൾ സമയത്ത് ട്രാഫിക് നിയന്ത്രണത്തിന് സ്ഥിരമായ പൊലീസ് സംവിധാനം ഏർപ്പെടുത്തുവാനും ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ റോഡരികിലെ വാഹന പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.െഎ കെ.എം.കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.