വേങ്ങേരി: മെഡിക്കൽകോളജ് ആശുപത്രിയിൽനിന്ന് അന്യായമായി പിരിച്ചുവിെട്ടന്നാരോപിച്ച് ദലിത് വിഭാഗക്കാരൻ കലക്ടറേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി ദലിത് സംഘടനകളും രംഗത്ത്. സമരമാരംഭിച്ച് പത്തുദിവസമായിട്ടും അധികൃതർ കണ്ണു തുറക്കാത്തതിനാൽ പിന്നാക്ക സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച കലക്ടറേറ്റിന് മുന്നിൽ പിന്തിരിഞ്ഞ് സമരം നടത്തുമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്. 22 വർഷമായി താൽക്കാലിക ജീവനക്കാരനായിരുന്ന കാരപ്പറമ്പ് ഗാന്ധി കോളനിയിലെ കെ.യു. ശശിധരനാണ് സമരം നടത്തുന്നത്. 1995ൽ ദിവസക്കൂലിക്ക് നിയമനം ലഭിച്ച ശശിധരനെ എട്ടുമാസം മുമ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ദിവസക്കൂലി നിയമനത്തിലെ അഴിമതിയെ വിവരാവകാശ പ്രകാരം ചോദ്യം ചെയ്തതിനാണ് തന്നെ മാറ്റിയതെന്നാണ് ശശിധരൻ പറയുന്നത്. കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടവരെ ജോലിക്കെടുത്തെങ്കിലും പ്രതികാര നടപടിയുടെ ഭാഗമായി തന്നെ തിരിച്ചെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചത്. അന്യായമായി പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശശിധരൻ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.