കോംട്രസ്​റ്റ്​ ഏറ്റെടുക്കൽ: സെക്ര​േട്ടറിയറ്റ് ധർണ ഇന്നുമുതൽ

കോഴിക്കോട്: കോംട്രസ്റ്റ് സർക്കാർ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോംട്രസ്റ്റ് വീവിങ് ഫാക്ടറി വർക്കേഴ്സ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ 25 വരെ സെക്രേട്ടറിയറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോമൺവെൽത്ത് പൈതൃകത്തെ മനഃപൂർവം നശിപ്പിക്കരുത്, സർക്കാർ ഏറ്റെടുക്കൽ നടപടികൾ വേഗമാക്കുക, പുരാവസ്തു വകുപ്പ് പ്രാഥമിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുക, ഇൻഡസ്ട്രിയൽ ൈട്രബ്യൂണൽ വിധി അടിയന്തരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കോഴിക്കോടി​െൻറ മുഖമുദ്രയായ കോമൺവെൽത്ത് ഹാൻഡ്ലൂം ഫാക്ടറിയിൽ 18 വർഷത്തോളമായി ഒരു നവീകരണവും നടന്നിട്ടില്ല. പൈതൃക കെട്ടിടങ്ങളുടെ മൂന്നു ഭാഗങ്ങൾ ഇതിനകം തകർന്നുവീണു. ഇത് പൂർണമായും നശിക്കുന്നതിനായി കാത്തിരിക്കുകയാണ് മാനേജ്മ​െൻറും ഭൂമാഫിയയുമെന്ന് അവർ ആരോപിച്ചു. സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാൻ സ്ഥലം എം.പി എം.കെ. രാഘവൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. തങ്ങൾ ബില്ലി​െൻറ അംഗീകാരത്തിനായി ആഭ്യന്തര ജോയൻറ് സെക്രട്ടറി ആർ.കെ. മിത്രയെ നേരിൽകണ്ട് ചർച്ചചെയ്ത കാര്യങ്ങൾപോലും എം.പി അറിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. ആക്ഷൻ കമ്മിറ്റി രക്ഷാധികാരി കെ.സി. രാമചന്ദ്രൻ, ജന. കൺവീനർ ഇ.സി. സതീശൻ, ജോ. കൺവീനർ പി. ശിവപ്രകാശ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.