നാടിനെ കണ്ണീരിലാഴ്ത്തി സുഹൃത്തുക്കളുടെ അപകടമരണം

മാനന്തവാടി: അവധിദിനത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി. ദീപാവലി അവധിയായ ബുധനാഴ്ച വൈകീട്ടോടെയാണ് സഹപാഠികളുടെ അപകടമരണത്തിന് ചേര്യംകൊല്ലി സാക്ഷിയായത്. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ കെല്ലൂര്‍ അഞ്ചാംമൈല്‍ കാറാട്ടുകുന്ന് പുത്തൂര്‍ മമ്മൂട്ടിയുടെയും സുഹറയുടെയും മകന്‍ റസ്മില്‍ (15), കാറാട്ടുകുന്ന് എഴുത്തന്‍ ഹാരിസി​െൻറയും നസീറയുടെയും മകന്‍ റിയാസ് (15) എന്നിവരാണ് ബുധനാഴ്ച വൈകീട്ടോടെ ചേര്യംകൊല്ലി കഴുക്കലോടി പാലത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ചത്. ഇരുവരുടെയും വീടുകൾ തമ്മിൽ മീറ്ററുകളുടെ അകലം മാത്രം. കളിക്കൂട്ടുകാരായ ഇരുവരും കാറാട്ടുകുന്ന് ഉള്ള ഇവരുടെ മറ്റ് ആറു സുഹൃത്തുക്കൾക്കുമൊപ്പം പുഴയിൽ കുളിക്കാൻ പോയതായിരുന്നു. കൂട്ടുകാരുടെ മരണത്തി​െൻറ ആഘാതത്തിൽനിന്ന് സംഭവത്തിന് ദൃക്സാക്ഷികളായ മറ്റ് ആറുപേരെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും തളർന്നു. ദീപാവലി അവധിയാഘോഷം ഇങ്ങനെയൊരു ദുരന്തമായി തീരുമെന്നും ആരും കരുതിയിരുന്നില്ല. നീന്തലറിയാത്ത ഇരുവരും ഒഴുക്കിൽപെട്ട് മുങ്ങിത്താഴുമ്പേൾ ഇരുവരും കൈകൾ കോർത്തുപിടിച്ചിരുന്നതായും ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചവർ പറയുന്നു. ആദ്യം റസ്മിലിനെ നാട്ടുകാർ കണ്ടെത്തി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ഫയർഫോഴ്സെത്തി അര മണിക്കൂറിനു ശേഷം റിയാസിെനയും കണ്ടെത്തി ജില്ല ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി രണ്ട് ഉറ്റചങ്ങാതിമാരും ഒരുമിച്ച് യാത്രയായി. അപ്പോഴും വേദന കടിച്ചമർത്തി മറ്റ് ആറുപേരും തളർന്നുപോയിരുന്നു. അവധിദിനങ്ങളിൽ ഇവർ ഒരുമിച്ച് പുഴയിലെത്തി കുളിക്കാറുള്ളതാണ്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഒാടിയെത്തിയത്. മുങ്ങിത്താഴുന്ന ഇരുവരെയും രക്ഷിക്കാൻ നാട്ടുകാർ പുഴയിലേക്ക് ചാടി. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരിൽ രണ്ടുപേർ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞതി​െൻറ ദുഃഖത്തിലാണ് നാട്. മാനന്തവാടി ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം കെല്ലൂര്‍ അഞ്ചാംമൈല്‍ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും. WEDWDL28 സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.