കുറ്റ്യാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കമ്മിറ്റിയിലേക്ക് വാശിയേറിയ മത്സരം. ജൂലൈയിൽ നടക്കേണ്ട ഭാരവാഹി തെരഞ്ഞെടുപ്പാണ് ഒന്നാം പകുതി പിന്നിടാറായപ്പോൾ നടത്തിയത്. ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിൽ 37 പാനലുകളാണ് അവതരിപ്പിച്ചത്. 21 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ 11 പേർ രക്ഷിതാക്കളിൽനിന്നാണ്. രാഷ്ട്രീയം കൂടി കലർന്നതോടെയാണ് പാനൽ പ്രളയം ഉണ്ടായത്. ഗ്രൂപ് കളിയും കൂടിയായതോടെ രംഗം കൊഴുത്തു. പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന വോട്ടുപിടിത്തവും തന്ത്രങ്ങളും അരങ്ങേറി. തങ്ങൾ മോശക്കാരല്ലെന്ന രീതിയിൽ അമ്മമാരും രംഗത്തുണ്ടായിരുന്നു. ഫലപ്രഖ്യാപനം നടന്നപ്പോേഴക്കും സമയം രാത്രിയായിരുന്നു. കെ.പി. അബ്ദുറസാഖ് പ്രസിഡൻറായും കോളോത്ത് റഷീദ് വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: പ്രിൻസിപ്പൽ എസ്. ജോസ് (സെക്ര), പ്രധാനാധ്യാപകൻ എ.എം. കുര്യൻ (ജോ. സെക്ര). ജനറൽ ബോഡി യോഗം പഞ്ചായത്തംഗം വി.പി. മൊയ്തു ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.