പൊയിൽമുക്ക്-വലകെട്ട്--ഒളോടിത്താഴ റോഡ് നിർമാണം ഇഴയുന്നു കുറ്റ്യാടി: പി.എം.ജി.എസ്.വൈ ഫണ്ടിൽ കുറ്റ്യാടി,- വേളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പണിയുന്ന പൊയിൽമുക്ക് -വലകെട്ട്- -ഒളോടിത്താഴ റോഡ് നിർമാണം ഇഴയുന്നു. അടുത്ത മാർച്ചിൽ പൂർത്തീകരിക്കേണ്ട റോഡിെൻറ പകുതി പ്രവൃത്തിപോലും പൂർത്തിയായിട്ടില്ല. 3.82 കോടി രൂപ ചെലവിൽ പഞ്ചായത്തുകളുടെ അധീനതയിലായിരുന്ന അഞ്ചു കിലോമീറ്റർ ദൂരം റോഡാണ് വീതി കൂട്ടി പരിഷ്കരിക്കുന്നത്. നിലവിലെ റോഡിെൻറ ടാറിങ് നീക്കിയാണ് പുതുതായി നിർമിക്കുക. കുറ്റ്യാടി ഭാഗത്ത് റോഡിൽ മണ്ണിട്ടതിനാൽ കാൽനട പോലും സാധ്യമല്ലാതായി. മാസങ്ങളായി റോഡ് അടച്ചിട്ടിരിക്കുകയാണ്. നിക്ഷേപിച്ച മണ്ണ് നിരത്താത്തതിനാൽ മഴപെയ്ത് ചളിക്കുളമായി. പ്രതീക്ഷിക്കാതെ മഴപെയ്യുന്നതാണ് റോഡ് പണി വൈകാൻ കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പുതിയ ഓവുപാലങ്ങൾ നിർമിച്ച സ്ഥലങ്ങളിലാണ് റോഡ് മണ്ണിട്ട് ഉയർത്തുന്നത്. വേളം ഭാഗത്തും ഏതാനും സ്ഥലങ്ങളിൽ ഓവുപാലങ്ങൾ ഉണ്ട്. പാലം കോൺക്രീറ്റ് കഴിഞ്ഞെങ്കിലും റോഡ് ഉയർത്തൽ നടന്നിട്ടില്ല. മണ്ണിട്ട് ഉയർത്തിയ ശേഷം ടാർവെയിസ്റ്റ് നിക്ഷേപിക്കുമെത്ര. നിരവധി ഘട്ടങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിലും അവ എപ്പോൾ പൂർത്തിയാവുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.