വടകര: ഇൻഡോർ സ്റ്റേഡിയം നിർമിക്കാനായി 2014ൽ മണിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വോളിബാൾ ടൂർണമെൻറിലെ അഴിമതി ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് ലീഗ് മണിയൂർ പഞ്ചായത്ത് കമ്മിറ്റി സമരസംഗമം സംഘടിപ്പിച്ചു. ടൂർണമെൻറ് കഴിഞ്ഞ് മൂന്നു വർഷമായിട്ടും സ്ഥലമെടുപ്പിെൻറ പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. പിരിഞ്ഞുകിട്ടിയ 7,90,729 രൂപ എവിടെ എന്നതിനെപ്പറ്റി ഭരണസമിതിക്കൊ സംഘാടക സമിതിക്കൊ ഒരു അറിവുമില്ല. ഈ അവസരത്തിലാണ് അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക, ഇൻഡോർ സ്റ്റേഡിയം സ്ഥാപിക്കുക എന്നീ ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് സമരസംഗമം നടത്തിയത്. മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം ജന.സെക്രട്ടറി എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. നസീം മന്തരത്തൂർ അധ്യക്ഷത വഹിച്ചു. അഹമ്മദ് സ്വാലിഹ്, സാദിഖ്, കെ. റസാഖ്, പി.ടി.കെ. മുഹമ്മദലി, കെ.കെ. യൂസഫ്, ടി.എ. അബ്ദുല്ല, ഫൈസൽ കല്ലായി, സഫീർ മണിയൂർ, ഷംഷാദ്, റംഷിദ്, റഈഫ്, റഫീഖ് എന്നിവർ സംസാരിച്ചു. എലിയെ നാടുകടത്താനൊരുങ്ങി വടകര നഗരസഭ വടകര: നഗരസഭയിൽ നടപ്പാക്കുന്ന എലി നശീകരണത്തിെൻറ ഭാഗമായി എല്ലാ വീടുകളിലേക്കും സൗജന്യമായി എലിവിഷ വിതരണം നടത്തുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഈ മാസം 28ന് നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും രാത്രി ഒറ്റ ദിവസം പ്രയോഗിച്ച് എലിനശീകരണം നടത്താനാണ് പദ്ധതി. ഒരു വീട്ടിലേക്ക് ഒരു പാക്കറ്റ് 'റോഡോഫോ' എന്ന എലിവിഷമാണ് ഉപയോഗിക്കുന്നത്. ഒരു സ്പൂൺ വീതം റോഡോഫോ എലികൾ സാധാരണയായി സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ മഴ കൊള്ളാതെ വെക്കണം. പൊതുസ്ഥലങ്ങളിൽ എലിവിഷം വെക്കുന്ന സമയത്ത് സുരക്ഷിതമായി വെക്കണം. കുട്ടികളുടെ സാന്നിധ്യത്തിൽനിന്ന് ഇത് മാറ്റി സൂക്ഷിക്കേണ്ടതാണെന്നും കുടിവെള്ളത്തിലോ ആഹാരപദാർഥത്തിലോ കലരാൻ ഇടയാവരുതെന്നും പരിപാടിയുമായി മുഴുവൻ ആളുകളും സഹകരിക്കണമെന്നും ചെയർമാൻ കെ. ശ്രീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.