ഭരണകൂടം മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്​ ആപത്​കരം ^രമേശ്​ ചെന്നിത്തല

ഭരണകൂടം മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ആപത്കരം -രമേശ് ചെന്നിത്തല കോഴിക്കോട്: ഭരണകൂടം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തി​െൻറ മുന്നോടിയായി മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ 'സഹിഷ്ണുതയുടെ വീണ്ടെടുപ്പ്- മാധ്യമ ഇടപെടൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ തങ്ങൾക്കിഷ്ടമില്ലാത്ത മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ശത്രുതാപരമായ സമീപനമാണ് തുടരുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളെ പൂർണമായും കോർപറേറ്റുകൾ നിയന്ത്രിക്കുന്ന സ്ഥിതിയായിരിക്കുകയാണ്. ഭരിക്കുന്ന പാർട്ടിക്കനുകൂലമായി മാധ്യമങ്ങൾ വർത്തിക്കണമെന്നത് ഫാഷിസമാണ്. മാധ്യമങ്ങൾക്ക് പരസ്യം നൽകി എഡിറ്റോറിയൽ അനുകൂലമാക്കാനാണ് സംസ്ഥാന സർക്കാറടക്കം ശ്രമിക്കുന്നത്. റോഹിങ്ക്യകളെ നാടുകടത്തുന്നത് നൽകുന്ന സന്ദേശം തങ്ങൾക്കിഷ്ടമില്ലാത്തവർ രാജ്യത്തിനു പുറത്താകണമെന്ന കേന്ദ്ര സർക്കാർ നയമാണ്. ഇന്ത്യയുടെ ബഹുസ്വരതയുെടമേൽ കത്തിവെക്കുന്നതാണ് ഇൗ നടപടിയെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ െക.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, ഡോ. എ.െഎ അബ്ദുൽ മജീദ് സ്വലാഹി, നജീബ് കാന്തപുരം, ഡോ. സുൽഫീക്കർ അലി, െക.എം.എ അസീസ്, മാധ്യമപ്രവർത്തകരായ എ. സജീവൻ, കമാൽ വരദൂർ, പി. വിപുൽനാഥ് എന്നിവർ സംസാരിച്ചു. നിസാർ ഒളവണ്ണ സ്വാഗതവും ശാക്കിർ ബാബു കുനിയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.