എ.ബി.വി.പി പ്രചാരണ യാത്ര സമാപനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: നവംബർ 11ന് തിരുവനന്തപുരത്ത് എ.ബി.വി.പി സംഘടിപ്പിക്കുന്ന മഹാറാലിയുടെ ഭാഗമായി വ്യാഴാഴ്ച കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽനിന്നാരംഭിക്കുന്ന പ്രചാരണയാത്രകൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. 'വിദ്യാർഥിവിരുദ്ധമാണ് മാർക്സിസം' എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപ പരിസരത്തുനിന്നും തൃശൂർ പാമ്പാടി നെഹ്റു കോളജിൽ നിന്നുമാണ് യാത്ര തുടങ്ങുക. വെള്ളിയാഴ്ച ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഫോട്ടോ പ്രദർശനവും 21ന് സെമിനാറും നടക്കും. എ.ബി.വി.പി ദേശീയ നിർവാഹക സമിതി അംഗം കെ.വി. വരുൺപ്രസാദ്, ജില്ല കൺവീനർ ടി.കെ. അമൽരാജ്, എം. അശ്വിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.