വീതികുറഞ്ഞ വളവിൽ ലോറി കുടുങ്ങുന്നത് പതിവാകുന്നു

തണ്ണീർപന്തൽ: വീതികുറഞ്ഞ അരൂർ റോഡിലെ നന്നേ വീതികുറഞ്ഞ ചക്കിട്ടാങ്കണ്ടി വളവിൽ ലോറികൾ കുടുങ്ങുന്നത് പതിവാകുന്നു. അരൂർ റോഡിൽ ആയഞ്ചേരി ഭാഗത്തേക്കുള്ള കനാൽ റോഡിലേക്ക് തിരിയുന്ന വളവിലാണ് എന്നും ഗതാഗതക്കുരുക്കിന് കാരണമാവുന്ന സ്ഥിതിയുള്ളത്. കുത്തനെയുള്ള കയറ്റം കയറിയാണ് ആയഞ്ചേരി കനാൽ റോഡിലേക്ക് തിരിഞ്ഞുപോകേണ്ടത്. വളവ് തിരിഞ്ഞെത്തുന്ന ഭാഗത്ത് ഒത്ത നടുവിലുള്ള വൈദ്യുതിക്കാലും വാഹനങ്ങൾക്ക് തടസ്സമാവുന്നുണ്ട്. ഇവിടത്തെ സ്വകാര്യ മരമില്ലിലേക്ക് മരവുമായെത്തുന്ന ദീർഘദൂര ലോറികളും ആയഞ്ചേരിക്ക് എളുപ്പത്തിലെത്താൻ ഇതുവഴി പോവുന്ന വലിയ ചരക്കുവാഹനങ്ങളുമാണ് ഈ വളവിൽ കുടുങ്ങുന്നത്. മുന്നോട്ടോ പിന്നോട്ടോ എടുക്കാനാവാതെ കുടുങ്ങുന്ന വാഹനങ്ങൾ മണിക്കൂറുകൾ സാഹസപ്പെട്ടാണ് ൈഡ്രവർമാർ വളവ് ഒഴിവാക്കിയെടുക്കുന്നത്. ഇത്രയും സമയം ആയഞ്ചേരി റോഡിലും അരൂർ റോഡിലും നിരവധി യാത്രക്കാർ കാത്തുനിൽക്കേണ്ടിവരുന്ന സ്ഥിതിയാണ്. വളവിന് നടുവിലെ വൈദ്യുതിക്കാൽ ഭീഷണിയിലായ വിവരം വൈദ്യുതി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നുമായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.