അശ്വതി ഇനി ഡോക്ടർ; സാംബവ സമുദായത്തിനിത് അഭിമാന നിമിഷം

കോഴിക്കോട്: ജില്ലയിലെ സാംബവ സമുദായത്തിൽനിന്ന് ആദ്യമായി ഡോക്ടറായതി​െൻറ അഭിമാനത്തിളക്കത്തിൽ അശ്വതി വേണുഗോപാൽ. കാരന്തൂർ മുണ്ടിക്കൽതാഴത്ത് ദേവധേയം വീട്ടിൽ വേണുഗോപാൽ-സുശീല ദമ്പതിമാരുടെ മകളാണ് സമുദായാംഗങ്ങൾക്ക് പ്രചോദനമായി ഡോക്ടർ കുപ്പായം അണിഞ്ഞത്. കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളജിൽനിന്ന് ബി.എച്ച്.എം.എസ് പൂർത്തിയാക്കിയ അശ്വതിയുടെ ചെറുപ്പം മുതലേയുള്ള സ്വപ്നമാണിത്. പരമ്പരാഗതമായി മുറം, കൊട്ട തുടങ്ങിയവ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന സാംബവ സമുദായം വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഏറെ പിന്നിലായിരുന്നുവെന്ന് സമുദായാംഗങ്ങൾ പറയുന്നു. എന്നാൽ, പുതുതലമുറ താരതമ്യേന വിദ്യാഭ്യാസം നേടാനും നല്ല ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരാണ്. ഇവർക്കിടയിലേക്കാണ് ഡോക്ടറാവണമെന്ന അടങ്ങാത്ത ആഗ്രഹവുമായി അശ്വതി എത്തുന്നത്. വഖഫ് ൈട്രബ്യൂണലിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ വേണുഗോപാലി​െൻറയും പാട്ടുകാരിയായ അമ്മ സുശീലയുടെയും പിന്തുണയോടെ എൻട്രൻസ് എഴുതി. ബീച്ച് ആശുപത്രിയിലെ നഴ്സായ രേവതി, അബൂദബിയിലെ റേഡിയോഗ്രാഫർ ആയ കാർത്തിക എന്നീ സഹോദരിമാരും കൂടെനിന്നു. കഠിനാധ്വാനം കൂടിയായപ്പോൾ വിജയം അശ്വതിയുടെ കൂടെപ്പോന്നു. ത​െൻറ സമുദായത്തിൽപെട്ടവരുടെ ചികിത്സക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് അശ്വതി പറയുന്നു. മറ്റു ജില്ലകളിൽ സമുദായത്തിൽപെട്ട എം.ബി.ബി.എസ് ഡോക്ടർമാരുൾപ്പടെയുള്ളവരുണ്ട്. ജില്ലയുടെ അഭിമാനമായ അശ്വതിക്ക് സമുദായ കൂട്ടായ്മയായ ഫ്രണ്ട്സ് കാലിക്കറ്റ് എ.ജി റോഡി​െൻറ നേതൃത്വത്തിൽ ബുധനാഴ്ച സ്വീകരണം ഒരുക്കിയിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച എം.എസ് അഭയ, എ. രജീന്ദ്രൻ, എ. സജിത്ത്കുമാർ എന്നിവരെയും ആദരിച്ചു. രവികുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. കിഷൻചന്ദ്, കെ.ജെ. മൈക്ക്ൾ, സതീഷ് പാറന്നൂർ, എ. ജീവദത്തൻ, ആർ.വി. ശിവൻ, ശ്രീനിവാസൻ, എം. വിദ്യാസാഗർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.