മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും

നരിക്കുനി: മലബാർ മെഡിക്കൽ കോളജി​െൻറയും അൽ സലാമ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നരിക്കുനി സലഫി ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. 257 അനാഥകൾക്കുള്ള നാലു മാസത്തെ ഓർഫൻ കെയർ ഫണ്ട് വിതരണോദ്ഘാടനം ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ നിർവഹിച്ചു. എൻ.പി. അബ്ദുൽ ഗഫൂർ ഫാറൂഖി ഫണ്ട് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. പാലത്ത് അബ്ദുറഹ്മാൻ മദനി, വി.പി. അബ്ദുൽ ഖാദർ, അബ്ദുൽ റഹീം മദനി, കെ.പി. അബ്ദുസ്സലാം, കെ.പി. ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.