അവധിദിനം വിദ്യാലയ പുരോഗതിക്കായി മാറ്റിെവച്ച്​ അധ്യാപക കൂട്ടായ്മ

കൊടുവള്ളി: അവധിദിനം വിദ്യാലയ പുരോഗതിക്കായി മാറ്റിെവച്ച് അധ്യാപക കൂട്ടായ്മ. എളേറ്റിൽ ജി.എം.യു.പി സ്കൂൾ അധ്യാപകരാണ് ദീപാവലി ദിനത്തിൽ വിനോദങ്ങളും മറ്റു പരിപാടികളുമെല്ലാം മാറ്റിവെച്ച് സ്കൂളിൽ ഒത്തുകൂടി വരും വർഷങ്ങളിലേക്ക് കുട്ടികളെ പഠന മികവിലേക്ക് നയിക്കുവാനുള്ള അക്കാദമിക് പ്രോജക്ട് തയാറാക്കിയത്. ശിൽപശാലയുടെ ഉദ്ഘാടനം കൊടുവള്ളി ബി.പി.ഒ മെഹറലി നിർവഹിച്ചു. പ്രധാനാധ്യാപകൻ എം. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.