മുക്കം: കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ മുക്കം ഓർഫനേജ് ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടി ജില്ലയിൽ അഞ്ചാം സ്ഥാനം നേടി. ഏഴ് പേർ സംസ്ഥാന കായികമേളയിൽ മത്സരിക്കാൻ അർഹത നേടി. കായികാധ്യാപിക ലിസി മാത്യുവിെൻറ ചിട്ടയായ പരിശീലനത്തിലൂടെയാണ് ജില്ല, സംസ്ഥാന മത്സരങ്ങളിൽ വിദ്യാലയത്തിന് അഭിമാന നേട്ടം കൊയ്തത്. അണ്ടർ 17 അത്ലറ്റിക് മീറ്റിലും ശ്രദ്ധേയ വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.