ഗെയിൽ പദ്ധതി: ജനവാസ മേഖലയിലൂടെ അനുവദിക്കരുത് --ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കൊടിയത്തൂർ: ജനകീയ സമരത്തെ തുടർന്ന് നിർത്തിയ ഗെയിലിെൻറ കൊച്ചി-മംഗളൂരു വാതക പൈപ്പ് ലൈൻ പദ്ധതി പൂർണമായും ജനവാസമേഖല ഒഴിവാക്കിക്കൊണ്ടല്ലാതെ പുനരാരംഭിക്കരുതെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ ചേറ്റൂർ മുഹമ്മദും സാറ ടീച്ചറും ആവശ്യപ്പെട്ടു. ഗെയിൽ പദ്ധതി ജനവാസ മേഖലയിൽനിന്നും ഒഴിവാക്കി അലൈൻമെൻറ് മാറ്റണം. ഭൂമി ഏറ്റെടുത്തതായി പ്രാഥമിക രേഖപോലും ഭൂവുടമകൾക്ക് നൽകാതെ അതിക്രമിച്ചുകയറി ഗെയിൽ പണി ആരംഭിച്ച എരഞ്ഞിമാവിൽ ധാരാളം മരങ്ങളും കൃഷിയിടങ്ങളും നശിപ്പിച്ചതിന് അധികാരികൾ മതിയായ നഷ്ടപരിഹാരം നൽകണം. ഗെയിൽ വിരുദ്ധ സമരത്തിൽ ഇരകളോടൊപ്പം എന്നും ഉണ്ടാവുമെന്നും മെംബർമാർ അറിയിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് എക്സിക്യൂട്ടിവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രണ്ടുപേരും. പഞ്ചായത്ത് ഗെയിലിനെതിരെ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നേരത്തേ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകിയിരുന്നു. ഇേതതുടർന്ന് ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചുകൊണ്ട് മാത്രമേ ഗെയിൽ പദ്ധതി നടപ്പാക്കാൻ പാടുള്ളൂവെന്ന പ്രമേയം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പാസാക്കിയിരുന്നു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്നും മെംബർമാർ ഇറങ്ങിപ്പോരാത്തത് ഇരട്ടത്താപ്പാണെന്ന വിമർശനം ദുഷ്ടലാക്കാണെന്നും കുറ്റപ്പെടുത്തി വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് റഫീഖ് കുറ്റ്യോട്ട് അധ്യക്ഷത വഹിച്ചു. വാർഡ്മെംബർ സാറ, ഹമീദ് കൊടിയത്തൂർ, സാലിം ജീറോഡ്, അശ്‌റഫ് പി.പി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.