ചേന്ദമംഗലൂർ: എസ്.ഐ.ഒ വെസ്റ്റ് ചേന്ദമംഗലൂർ ഘടകം സംഘടിപ്പിച്ച 'ഓട്രാ' കൂട്ടയോട്ട മത്സരം ശ്രദ്ധേയമായി. അനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് സാദിഖ്, മെൽബിൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുക്കം നഗരസഭ കൗൺസിലർ എ. ഗഫൂർ മാസ്റ്റർ ഫ്ലാഗ്ഓഫ് ചെയ്തു. നായർകുഴി ഗവ. ഹൈസ്‌കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ബഫീർ മത്സരം നിയന്ത്രിച്ചു. അയ്യൂബ് ചോയിമഠം, എ.പി മജീദ്, ഇ.കെ കബീർ എന്നിവരാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ഇൻറർനാഷനൽ റഫറി ബഷീർ പാഴൂർ സമ്മാനദാനം നിർവഹിച്ചു. നിഹാൽ ഹബീബ്, ജസീൽ അക്കരടത്തിൽ, ഹന്നാൻ ഹസൻ, മിസ്ഹബ്, സുറൈഹ് അലി, റാസിൽ ഇ.പി. എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.