മുക്കം: കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നയങ്ങൾ തുറന്ന് കാട്ടി, വർഗീയതക്കെതിരെ മതനിരപേക്ഷതയെന്ന സന്ദേശമുണർത്തി സംഘടിപ്പിക്കുന്ന എൽ.ഡി.എഫ് സംസ്ഥാന ജാഥക്ക് 25ന് രാവിലെ ഒമ്പത് മണിക്ക് മുക്കത്ത് സ്വീകരണം നൽകാൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. സി.പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ക്യാപ്റ്റൻ സത്യൻ മൊകേരി, പി.എം. ജോയി, സക്കറിയ തോമസ്, പി.കെ. രാജൻ, ഇ.പി.ആർ. വേശാല എന്നിവരുടെ നേതൃത്വത്തിൽ വടക്കൻ മേഖല ജാഥയാണ് മുക്കത്ത് എത്തിച്ചേരുന്നത്. ജോർജ് എം.തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൺവീനർ പി.ടി. മാത്യു , ടി. വിശ്വനാഥൻ, ജോയി അഗസ്റ്റിൻ, കെ. സുന്ദരൻ, ജോസഫ് പി. തേനേത്ത്, സുനിൽ ജോർജ് എന്നിവർ സംസാരിച്ചു. ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം മുക്കം: ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച രാവിലെ 10ന് ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയേറും. ഗണിതം, സയൻസ്, സാമൂഹിക ഐ.ടി മേളകളാണ് നടക്കുന്നത്. വെള്ളിയാഴ്ച സമാപിക്കും. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വികെ. വിനോദ് അധ്യക്ഷത വഹിക്കും. ഒരുക്കം പൂർത്തിയായതായി ഉപജില്ല വിദ്യാഭ്യസ ഓഫിസർ കെ.ജി. ഷീല. ജനറൽ കൺവീനർ സി.പി. ചെറിയ മുഹമ്മദ്, കൺവീനർ ത്രേസ്യാമ്മ ഫ്രാൻസിസ്, പി.ടി.എ പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.