ഗെയിൽ വിരുദ്ധ കുടിൽ കെട്ടി സമരം 18 ദിവസം പിന്നിട്ടു

കൊടിയത്തൂർ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെന്ന കോർപറേറ്റ് കമ്പനിക്ക് കോടികൾ ലാഭം കൊയ്യുന്നതിനായി പാവപ്പെട്ട ജനങ്ങളെ സർക്കാർ കരുവാക്കുകയാെണന്ന് മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് പറഞ്ഞു. എരഞ്ഞിമാവിൽ ഗെയിൽ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരപന്തൽ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പണത്തി​െൻറ പേരിൽ മനുഷ്യബന്ധം അളക്കുന്നവർക്ക് പാവപ്പെട്ടവ​െൻറ വേദന അറിയിെല്ലന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധത്തിന് മുന്നിൽ ഒരു സർക്കാരും വിജയിച്ചിട്ടില്ല. നാടി​െൻറ പൊതു ആവശ്യത്തിന് മുന്നിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നും വി.വി. പ്രകാശ് പറഞ്ഞു. ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത്‌ മെംബർ പി.വി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ലക്ഷ്മി പറമ്പൻ, അരീക്കോട് ഗ്രാമപ്പഞ്ചായത്തു പ്രസിഡൻറ് എ. മുനീറ, മുക്കം മുനിസിപ്പൽ കൗൺസിലർമാരായ ഷഫീഖ് മാടായി, ഗഫൂർ മാസ്റ്റർ , അനിൽ, എസ്.വൈ.എസ് ജില്ല സെക്രട്ടറി അബ്ദുൽ കലാം, റൈഹാനബേബി, സി. അബ്ദുറഹിമാൻ, സി.ജെ. ആൻറണി, അജീഷ് എടാലത്ത്, എം.ടി. അഷ്‌റഫ്, എം.കെ. കുഞ്ഞുമുഹമ്മദ്, സുഫിയാൻ ചെറുവാടി, സുൽഫിഖർ അരീക്കോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.