തോടുകൾ ശുചീകരിച്ചു

മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളുടെയും പ്രതികരണവേദി വാട്സാപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ തോടുകളും ജലസ്രോതസ്സുകളും ശുചീകരിച്ചു. മുത്താലം-പുൽപറമ്പ് തോടിലും പുൽപറമ്പ് ദർസി ഭാഗെത്ത തോടിലുമുള്ള മാലിന്യം പൂർണമായും നീക്കി. നൂറോളം എൻ.എസ്.എസ് വളൻറിയർമാരോെടാപ്പം നാട്ടുകാരും പങ്കാളികളായി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അഷ്റഫ്, മുഹമ്മദ് അമ്പലത്തിങ്ങൽ, റിയാസ്, നിഷാദ് നെല്ലി, പി. ഹാരിസ്, ബൈജു , ഷാനവാസ്, കെ.പി. ഫൈസൽ, കുട്ടി മുജീബ്, പി.കെ. ഹാരിസ് , വസീം പൊറ്റശ്ശേരി എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.