ഭക്ഷ്യമേള

കുറ്റിക്കാട്ടൂർ: ലോക ഭക്ഷ്യദിനാചരണത്തി​െൻറ ഭാഗമായി റഹ്മാനിയ എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെയുള്ള ബോധവത്കരണ പരിപാടിയിൽ ഹമീദ് കാപ്പാട് സംസാരിച്ചു. വിദ്യാർഥികൾ വിഭവങ്ങൾ വീട്ടിൽനിന്ന് പാചകംചെയ്ത എത്തിക്കുകയായിരുന്നു. വിൽപനയായി ലഭിച്ച സംഖ്യ വിദ്യാർഥികൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകി. അസീസ്, ഒ.കെ. ഷമീം, പി.കെ. നൗഷാദലി പൂന്തല, വളൻറിയർ ലീഡർ ഫഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.