കോഴിക്കോട്: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പിതൃമോക്ഷം തേടി ബലിതർപ്പണം. പലേടത്തും ബുധനാഴ്ച സന്ധ്യയോടെത്തന്നെ ബലിതർപ്പണം തുടങ്ങിയിരുന്നു. തുലാം മാസത്തിലെ കറുത്തവാവ് ദിവസത്തിലാണ് ചടങ്ങുകൾ. വരക്കൽ കടപ്പുറത്ത് ബലിതർപ്പണം വൈകീട്ടുതന്നെ ആരംഭിച്ചു. ഉച്ചക്ക് 12 മണി വരെ തുടരും. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. തൊടിയിൽ ഭഗവതി ക്ഷേത്രം, കുന്ദമംഗലം വലിയെടത്തിൽ ദേവീ ക്ഷേത്രം, കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം, മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം എന്നിവിടങ്ങളിലും ചടങ്ങുകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.