രുചിയൂറും നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയൊരുക്കി വിദ്യാർഥികൾ

മുക്കം: ലോക ഭക്ഷ്യദിനാചരണത്തി​െൻറ ഭാഗമായി രുചിയൂറും നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയൊരുക്കി മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ. വിവിധയിനം പുട്ടുകൾ, ചമ്മന്തി, പനവിഭവങ്ങൾ, അപ്പത്തരങ്ങൾ, ഉപ്പേരി, ശീതളപാനീയങ്ങൾ, പായസങ്ങൾ, ഇലത്തോരൻ, പയർ വിഭവങ്ങൾ തുടങ്ങി 400ൽപരം വിഭവങ്ങളാണ് തയാറാക്കിയത്. മേള പ്രസ് ഫോറം പ്രസിഡൻറ് എം.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. അബ്ദു അധ്യക്ഷത വഹിച്ചു. വഹാബ് കളരിക്കൽ, കൃഷ്ണജ, ടി. റിയാസ്, ഖദീജ കുളപ്പുറം, കെ. ശാമില, പി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.