ഗെയിൽ പൈപ്പ് ലൈൻ: യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു

* പഞ്ചായത്തിനെതിരെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ​െൻറ വിയോജന കുറിപ്പ് കൊടിയത്തൂർ: നിർദിഷ്ട കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് അലൈൻമ​െൻറ് മാറ്റണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അംഗങ്ങളായ കെ.വി. അബ്ദുറഹിമാൻ, സുജ ടോം എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന യോഗത്തിൽ 19ാമത്തെ അജണ്ടയായി വിഷയം പരിഗണിെച്ചങ്കിലും നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചല്ലാതെ ചർച്ചയിെല്ലന്ന പ്രസിഡൻറി​െൻറ നിലപാടിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. വിഷയത്തിൽ ഭരണകക്ഷിയിൽപെട്ട സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ താജുന്നീസ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായി. അലൈൻമ​െൻറിൽ മാറ്റംവരുത്തി മാത്രമേ പദ്ധതി നടത്താവൂ എന്ന നിലപാടിൽ അവർ ഉറച്ച് നിൽക്കുകയായിരുന്നു. അതേസമയം, ജനങ്ങളുടെ ആശങ്കയകറ്റി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യാൻ നടപടി വേണമെന്നും പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയതായി പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല വ്യക്തമാക്കി. ബഹിഷ്കരിച്ച് ഇറങ്ങിവന്ന യു.ഡി.എഫ് അംഗങ്ങൾക്ക് പ്രവർത്തകർ സ്വീകരണം നൽകി. എൻ.കെ. അഷ്റഫ്, വി.പി.എ. ജലീൽ, കെ. ഹസ്സൻകുട്ടി, എ.കെ. റാഫി, ഫസൽ കൊടിയത്തൂർ, ടി.പി. മൻസൂർ, കെ.ടി. ഹർഷാദ്, സമദ് കണ്ണാട്ടിൽ, കെ.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.