മദ്​റസക്ക്​ സമീപം ഒഴിഞ്ഞ മദ്യക്കുപ്പികൾ കൂട്ടിയിടുന്നു

കൊടിയത്തൂർ: മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ മദ്റസ കെട്ടിടത്തിനു സമീപം ഉപേക്ഷിക്കുന്നതായി പരാതി. കൊടിയത്തൂർ അങ്ങാടിയിൽ തെയ്യത്തും കടവ് റോഡിൽ പ്രവർത്തിക്കുന്ന മദ്റസ കെട്ടിടത്തി​െൻറ അടിഭാഗത്താണ് മുപ്പതിലധികം ഒഴിഞ്ഞ വിദേശ മദ്യക്കുപ്പികൾ കൂട്ടിയിട്ടും അലക്ഷ്യമായി എറിഞ്ഞ നിലയിലും കണ്ടെത്തിയത്. രാത്രി സമയങ്ങളിലും വൈകുന്നേരങ്ങളിലും കൊടിയത്തൂർ അങ്ങാടിയിൽ മദ്യപർ വിലസുന്നതായി പരാതിയുയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.