കരാറുകാർ മാർച്ച്​ നടത്തി

കോഴിക്കോട്: ബിൽ എഴുതി സമർപ്പിക്കുന്നതിനു മുമ്പായി നികുതി അടക്കണം എന്ന ജി.എസ്.ടി നിബന്ധന ഒഴിവാക്കുക, റിേട്ടൺ സമർപ്പണം വർഷത്തിൽ ഒരു തവണയായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സെൻട്രൽ എക്സൈസ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി.എം. കൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. പറശ്ശേരി രവി, അഹമ്മദ്കുട്ടി കുന്നുമ്മൽ, പി.വി. കൃഷ്ണൻ, ബഷീർ കുണ്ടായിത്തോട്, അബ്ബാസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. നാഗരത്നൻ സ്വാഗതവും ജില്ല സെക്രട്ടറി ടി. മധു നന്ദിയും പറഞ്ഞു. ഇ.വി. കൃഷ്ണപൊതുവാൾ, സി. കരീം, പി. മോഹൻദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.