റേഷൻ മുൻഗണന കാർഡ്: പരാതി പരിഹാര ക്യാമ്പ്

കോഴിക്കോട്: റേഷൻ കാർഡ് പുതുക്കി ലഭിച്ചതിനുശേഷം കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിൽ മുൻഗണന കാർഡ് ആയി മാറ്റി ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരുടെ പരാതി പരിഹരിക്കുന്നതിന് ഒക്ടോബർ 19, 20, 21 തീയതികളിൽ ക്യാമ്പുകൾ റേഷൻ കട തലത്തിൽ സംഘടിപ്പിക്കും. 10 മണി മുതൽ നാലുവരെയായിരിക്കും ക്യാമ്പ്. പരാതിക്കാർ പരാതി സാധൂകരിക്കുന്ന അസ്സൽ രേഖകളും നിലവിലെ റേഷൻ കാർഡും പഴയ റേഷൻ കാർഡും സഹിതം ക്യാമ്പിൽ ഹാജരാവണം. തീയതി, പഞ്ചായത്ത്, റേഷൻകട, കേന്ദ്രം എന്നീ ക്രമത്തിൽ: ഒക്ടോബർ 19ന് കടലുണ്ടി - 252, 253, 263, 347 - മദ്റസ ഹാൾ ചാലിയം, ചെറുവണ്ണൂർ - 20, 288, 354 - റേഷൻകട 288 പരിസരം, മടവൂർ -178,179,180, 355- റേഷൻകട 178 പരിസരം, നന്മണ്ട - 170,175,171,172- റേഷൻകട 172 പരിസരം, ചേളന്നൂർ -71, 334 - നവീന വായനശാല അടുവാറക്കൽ, 20 ന് കടലുണ്ടി - 254, 255, 260, 259 - കടലുണ്ടി പഞ്ചായത്ത് ഹാൾ, പെരുമണ്ണ - 92, 284 - പെരുമണ്ണ പഞ്ചായത്ത് ലൈബ്രറി, മാവൂർ - 141,136 - റേഷൻകട 136 പരിസരം, മടവൂർ -182,183,184,336- റേഷൻകട 182 പരിസരം, നന്മണ്ട - 337,173 - റേഷൻകട 337 പരിസരം, ചേളന്നൂർ - 72,358 - വായനശാല അമ്പലപ്പാട്, 21 ന് പെരുമണ്ണ 93 - റേഷൻകട 93 പരിസരം, മാവൂർ -135, 274, 137 - പാറമ്മൽ മദ്റസ, മുക്കം - 119,121,124 - മുക്കം അങ്ങാടി, മുക്കം -120,122,123 - റേഷൻകട 120 പരിസരം, കുരുവട്ടൂർ - 327-റേഷൻകട 327 പരിസരം. ഗതാഗത നിയന്ത്രണം ഇന്നു മുതൽ കോഴിക്കോട്: നഗരപരിധിയിലെ ബാങ്ക് റോഡ് ജങ്ഷൻ മുതൽ ബീച്ച് റോഡ് വരെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഒക്ടോബർ 18 മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.