'ശതചിത്ര​' ചിത്ര^ശിൽപ പ്രദർശനത്തിന്​ തുടക്കം

'ശതചിത്ര' ചിത്ര-ശിൽപ പ്രദർശനത്തിന് തുടക്കം കോഴിക്കോട്: ചിത്രകാരന്മാരുെട കൂട്ടായ്മയായ 'വരക്കൂട്ട'ത്തി​െൻറ ആഭിമുഖ്യത്തിൽ 'ശതചിത്ര' ചിത്ര-ശിൽപ പ്രദർനം ആർട്ട്ഗാലറിയിൽ തുടങ്ങി. പോൾ കല്ലാനോട്, പ്രഭാകരൻ, കബിത മുഖോപാധ്യായ, ടി.ആർ. ഉദയകുമാർ, ശ്രീജ പള്ളം, സുനിൽ അശോകപുരം, സഗീർ, സുനിൽ ലിൻസ് ഡെ, മോപ്പസാങ് വാലത്ത്, ജി.എം. മധു, കൽക്കി സുബ്രഹ്മണ്യം, യൂനുസ് മുസ്ലിയാരകത്ത്, ഷാജി കേശവ്, ഡോ. ടി. റഹ്മാൻ, വി.കെ. ശങ്കരൻ, കെ.എം. നാരായണൻ, ഉണ്ണി കാനായി തുടങ്ങി 100 കലാകാരന്മാരുെട സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കാലം ആവശ്യപ്പെടുന്ന രചനകളെ സ്വാഗതംചെയ്യാൻ സമൂഹം തയാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുക്കാർക്കിടയിലില്ലാത്ത സൗഹൃദ കൂട്ടായ്മകൾ ചിത്രകാരന്മാരുെട ഇടയിലുണ്ടെന്നും കലാകാരന്മാർ ഒരുമിച്ച് നടത്തുന്ന ഇത്തരം പരിപാടികൾ വലിയ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.പി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പോൾ കല്ലാനോട്, ശ്രീജ പള്ളം, ടി.ആർ. ഉദയകുമാർ, കെ. പ്രഭാകരൻ, കമാൽ വരദൂർ, കൽക്കി സുബ്രഹ്മണ്യം, കബിത മുഖോപാധ്യായ, കെ.വി. ദയാനന്ദൻ എന്നിവർ സംസാരിച്ചു. അനീസ് വടക്കൻ സ്വാഗതവും മുക്താർ ഉദരംപൊയിൽ നന്ദിയും പറഞ്ഞു. കലയിൽ നടക്കുന്ന പരീക്ഷണങ്ങളെയും വിവിധ രചനാരീതികളെയും പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. മ്യൂറൽ, ലാൻഡ് സ്കേപ്, വാട്ടർ കളർ തുടങ്ങി വിവിധ ശൈലിയിലും മാധ്യമങ്ങളിലുമുള്ള രചനകൾ സമകാലിക ചിത്രകലയുെട പ്രതിഫലനമാവുകയാണിവിെട. ഷമീം സീഗർ, അനീസ് വടക്കൻ എന്നിവരാണ് ക്യുറേറ്റർമാർ. കേരളത്തിൽ ആദ്യമായാണ് 100 കലാകാരന്മാർ തങ്ങളുടെ സൃഷ്ടികളുമായി ഒരുമിക്കുന്നതെന്ന് സംഘാടകർ പറയുന്നു. പ്രദർശനം 24ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.