യുവതിയെ പീഡിപ്പിച്ച സംഭവം: പൊലീസ്​ അനാസ്​ഥ കാണിക്കുന്നുവെന്ന്​ പരാതി

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസ് അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2016ലാണ് വിവാഹമോചിതയായ മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ പീഡനത്തിനിരയായത്. ബന്ധുവായ വാഴയൂർ മൂളപ്പുറത്ത് പള്ളിയാളി വീട്ടിൽ മണിയച്ചൻ എന്ന ഫിറോസ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. മലപ്പുറം എസ്.പിക്ക് പരാതി നൽകിയതിനെ തുടർന്ന് വാഴക്കാട് പൊലീസ് കേസെടുക്കുകയും പിന്നീട് നല്ലളം പൊലീസിന് ൈകമാറുകയും ചെയ്തു. നല്ലളം സി.െഎക്കാണ് അന്വേഷണ ചുമതല. ഒരു രാഷ്ട്രീയ കക്ഷിയുടെ സ്വാധീനംമൂലമാണ് കേസ് തേച്ചുമാച്ചു കളയാൻ ശ്രമം നടത്തുന്നതെന്നാണ് ആരോപണം. പ്രതി ഒളിവിലാണെന്നാണ് പൊലീസ്പറയുന്നതെങ്കിലും അയാൾ ഇപ്പോഴും ഭാര്യ വീട്ടിൽ വന്നു പോകാറുണ്ട്. ഇതു സംബന്ധിച്ച് പിതാവ് മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്കും കോഴിക്കോട് ഡെപ്യൂട്ടി കമീഷണർക്കും പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സഹോദരനും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.