മത്സരത്തിൽ പ​െങ്കടുപ്പിക്കാതെ ബോക്​സിങ്​ ഭാരവാഹി പകപോക്കുന്നുവെന്ന്​​ വനിത താരം

കോഴിക്കോട്: മത്സരത്തിൽനിന്ന് മനപ്പൂർവം ഒഴിവാക്കുക വഴി സംസ്ഥാന ബോക്സിങ് ഭാരവാഹി പകപോക്കുകയാണെന്ന് വനിത ബോക്സിങ് താരം. കോഴിക്കോട് ചേളന്നൂർ സ്വദേശി നൈപുണ്യ സുനിലാണ് ബോക്സിങ് അസോസിയേൻ സംസ്ഥാന സെക്രട്ടറി ഡോ. റെജിക്കെതിരെ രംഗത്തുവന്നത്. കഴിഞ്ഞവർഷം നടന്ന മത്സരത്തിൽ പെങ്കടുപ്പിക്കാതിരുന്നതിന് സംസ്ഥാന, കോഴിക്കോട് ജില്ല സെക്രട്ടറിമാർക്കെതിരെ പരാതികൊടുത്തതിനാൽ ഇത്തവണ നൈപുണ്യയെ ഒഴിവാക്കുകയായിരുന്നു. ജില്ലതലത്തിൽ സ്വർണം നേടി കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന മത്സരത്തിൽ പെങ്കടുക്കാനായി െകാല്ലത്തെത്തിയ നൈപുണ്യയെ മത്സരത്തിനു മുമ്പുള്ള ശരീരഭാരം പരിശോധിക്കാൻപോലും അധികൃതർ തയാറായില്ലത്രേ. 47.5 കി.ഗ്രാമിൽ മത്സരിക്കാനായി രാവിലെ 8.30 മുതൽ കാത്തുനിന്ന് ഉച്ചയായപ്പോൾ മുറിയിൽനിന്ന് പുറത്തുപോകാൻ പറയുകയും അധിക്ഷേപിക്കുകയും ചെയ്തതായി നൈപുണ്യ പറഞ്ഞു. ബോക്സർമാർക്കുവേണ്ടിയുള്ള സർക്കാർ പദ്ധതിയായ 'ഒാപറേഷൻ ഒളിമ്പിയ' തനിക്കു നിഷേധിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. കോഴിക്കോട് ജില്ലാ ബോക്സിങ് അസോസിയേഷനും ഇതിന് കൂട്ടുനിൽക്കുകയാണ്. പല കുട്ടികൾക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും ഭയന്നിട്ടാണ് കാര്യങ്ങൾ പുറത്തു പറയാത്തത്. ജില്ല, സംസ്ഥാന സെക്രട്ടറിമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൈപുണ്യ സുനിൽ ആവശ്യപ്പെട്ടു. രോഹിത്, പ്രവീൺ രാജ്, രഞ്ജിത്ത്, രഞ്ജിത്ത് വളയത്ത്, ഗോപകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.