കാരപ്പറമ്പ് ഹയർ ​െസക്കൻഡറി സ്​കൂളിലെ അനധികൃത പിരിവ്​: പ്രധാനാധ്യാപികയെ ഉപരോധിച്ചു

േകാഴിക്കോട്: അനധികൃത പിരിവ് നടത്തിയെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപികയെ ഉപരോധിച്ചു. യൂനിഫോമി​െൻറ പേരിൽ സ്കൂളിലെ ആൺകുട്ടികളിൽനിന്ന് 1700 രൂപയും പെൺകുട്ടികളിൽനിന്ന് 2400 രൂപയും പിരിച്ചെടുെത്തന്നാണ് ആരോപണം. ഉപരോധത്തിന് ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ നേതൃത്വം നൽകി. സ്കൂളിലെ അധ്യാപികയാണ് യൂനിഫോം തയ്ക്കുന്നതെന്നും പിരിക്കുന്ന പണത്തിനു രസീത് നൽകുന്നില്ലെന്നും വിദ്യാർഥികൾ പരാതിെപ്പട്ടിരുന്നു. അതേസമയം, ഇനി പണം വാങ്ങില്ലെന്നും വാങ്ങിയവരുടെ പണം തിരികെ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി. സമരത്തിന് പി.വി. ബിനീഷ് കുമാർ, ശ്രീരാജ്, ധനീഷ് ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.