വി.എസ്. ജയചന്ദ്ര​െൻറ നിര്യാണം: വാഴയൂരുകാർക്ക് നഷ്​ടമായത്​ പ്രതികരണശേഷിയുള്ള പൊതുപ്രവർത്തകനെ

കാരാട്: പൊതുപ്രശ്നങ്ങളിൽ രാഷ്ട്രീയംനോക്കാതെ പ്രതികരിക്കുകയും ഇടപെടുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു ചൊവ്വാഴ്ച വാഴയൂരിൽ മരിച്ച വി.എസ്. ജയചന്ദ്രൻ. സർക്കാർ ഓഫിസുകൾ, പൊലീസ് സ്റ്റേഷൻ, ആശുപത്രി തുടങ്ങിയ പൊതു സ്ഥലങ്ങളിലും ബന്ധപ്പെടേണ്ടിവരുമ്പോൾ രാഷ്ട്രീയം പരിഗണിക്കാതെയായിരുന്നു ജയചന്ദ്രനെ തേടി പലരുമെത്തിയിരുന്നത്. രോഗബാധയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സി.പി.എം വാഴയൂർ ലോക്കൽ കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗവുമായിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത ലോക്കൽ കമ്മിറ്റിയിലും ജയചന്ദ്രൻ അംഗമാണ്. മൂളപ്പുറത്ത് ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. എൻ. പ്രമോദ് ദാസ്, ടി.പി. പത്മനാഭൻ, മൂസ ഫൗലദ്, സമദ് മുറാദ്, ശങ്കരൻ കൂമ്പറ്റ, സുർജിത്, സുനിൽകുമാർ, അബ്ദുൽ അസിസ്, ബി. ദേവൻ, എൻ. ഭാഗ്യനാഥ്, പി.കെ.എം. ഹിബത്തുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.