പാതിരിക്കാട്ടേക്ക് റോഡ് നിർമിച്ചു

ഫറോക്ക്: കരുവൻതിരുത്തി, പാതിരിക്കാട് നിവാസികളുടെ യാത്രദുരിതത്തിന് പരിഹാരമായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് നിർമിച്ചു. പതിറ്റാണ്ടുകളായി പ്രദേശവാസികൾ നടന്നിരുന്ന ഇടുങ്ങിയ നടപ്പാതയാണ് വീതികൂട്ടി റോഡാക്കി മാറ്റിയത്. നവീകരണത്തിന് ഫറോക്ക് നഗരസഭ നാലു ലക്ഷം രൂപ വകയിരുത്തിയത് ആശ്വാസമായി. നിർമാണ പ്രവൃത്തികൾക്ക് ജനകീയ കമ്മിറ്റി ഭാരവാഹികളായ മുൻ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. കെ.എം. ഹനീഫ, പി. ബീരാൻകോയ, പി. ശംസുദ്ദീൻ, എൻ.വി. ആസിഫ്, കെ.വി. മൻസൂർ, എം. ദിൽഷാദ്, എം. ശിഹാബ് എന്നിവർ നേതൃത്വം നൽകി. സൂപ്പർ മാർക്കറ്റുകൾ പ്ലാസ്റ്റിക്മുക്തമാക്കും ഫറോക്ക്: പ്ലാസ്റ്റിക് കാരി ബാഗുകൾ കൊണ്ടുള്ള മലിനീകരണ വിപത്ത് അകറ്റാൻ സൂപ്പർ മാർക്കറ്റുകൾ ഘട്ടംഘട്ടമായി പ്ലാസ്റ്റിക്മുക്തമാക്കുമെന്ന് കേരള സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷൻ ജില്ല കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി. മുനീർ ഉദ്ഘാടനം ചെയ്തു. വി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജോർഫിൻ പേട്ട, കെ.എ. ശിഹാബുദ്ദീൻ, എസ്. വേണു, കെ. ജാഫർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. മുസ്തഫ (പ്രസി), വി.വി. മുനീർ, ജോസ് തോമസ്, ഇസ്മയിൽ കുറ്റ്യാടി (വൈസ് പ്രസി), കെ.എം. ഹനീഫ (ജന. സെക്ര), കെ. ജാഫർ, ടി. സജിത്ത്, നവാസ് പേരാമ്പ്ര (സെക്ര), കെ.സി. ജാബിർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.