ku_pallithazham പള്ളിത്താഴം റോഡിൽ പൈപ്പ് പൊട്ടി ജലം പാഴാകുന്നു മൂഴിക്കൽ: പള്ളിത്താഴം റോഡ് തുടങ്ങുന്ന ഭാഗത്ത് പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ഇതിലെ ഒഴുകുന്ന വെള്ളം വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി കട്ടയാട്ടുപറമ്പത്ത് െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. റോഡിൽ വെള്ളെക്കട്ടുള്ളത് അറിയാതെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ വെള്ളം കാണുേമ്പാൾ വെട്ടിച്ചെടുക്കുന്നത് എതിർഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ കാരണമാകുന്നു. പെപ്പ് പൊട്ടിയതിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു കക്കോടി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം മൂന്ന് മാസം മുമ്പ് ഒളിച്ചോടിയ യുവതിയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി അജിത്തി (30) നെയും മുപ്പത്തിരണ്ടുകാരിയായ യുവതിയെയും ഒപ്പം താമസിക്കവെ കഴിഞ്ഞ ദിവസം ചേവായൂർ സി.െഎ കെ.കെ. ബിജുവും സംഘവും വേളാങ്കണ്ണിയിൽനിന്ന് പിടികൂടുകയായിരുന്നു. അജിത്ത് യുവതിയിൽനിന്ന് വിവിധ ഘട്ടങ്ങളിലായി ഒന്നരലക്ഷത്തോളം രൂപയും ആഭരണങ്ങളും കൈക്കലാക്കുകയും ചെയ്തിരുന്നു. ആറു വയസ്സായ മകളുമായി നാടുവിട്ട യുവതി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു. അജിത്ത് പെൺകുട്ടിയോട് മോശമായി പെരുമാറിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്തു. യുവതിയുടെ പരാതി പ്രകാരം അജിത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.