തീവ്ര പരീക്ഷണങ്ങൾ താണ്ടിയ ബിയ്യാത്തുമ്മ

കുറ്റ്യാടി: 1000 പൂർണചന്ദ്രന്മാരെ കണ്ട് വിടപറഞ്ഞ പാലേരി പാറക്കടവിലെ ഇല്ലത്ത് ബിയ്യാത്തുമ്മക്ക് ജീവിതകാലത്ത് നേരിടേണ്ടി വന്നത് വിവരണാതീതമായ പരീക്ഷണങ്ങൾ. ഉറ്റവരുടെ വിയോഗം, അപകടം, അപൂർവ രോഗം എന്നിവയാണ് അവർ അനുഭവിച്ചത്. മദ്രാസിൽ ഹൃദയ ശസ്ത്രക്രിയക്കുപോയ ഭർത്താവ് മൊയ്തു അവിടെവെച്ച് മരിച്ച സംഭവമാണ് ആദ്യത്തേത്. മരുമകൾ മാമി വീട്ടുമതിലിൽനിന്ന് പശുവി​െൻറ ചവിട്ടേറ്റുവീണ് നട്ടെല്ല് തകർന്ന് മരിച്ചതാണ് തുടർന്നുണ്ടായ സംഭവം. എന്നിട്ടും പരീക്ഷണങ്ങൾ അവരെ വിട്ടുപിരിഞ്ഞില്ല. ഇളയ മകൻ അസ്ലം വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളോളം കിടപ്പിലായി. പതിനൊന്നോളം ശസ്ത്രക്രിയകൾ ചെയ്താണ് അവർ സാധാരണ നിലയിലായത്. ഗൾഫിലായിരുന്ന മകൻ അബ്ദുൽ കരീമി​െൻറ മരണവാർത്തയാണ് പീന്നിട് അവരെ തേടിയെത്തിയത്. അതി​െൻറ വ്യഥ മാറുംമുമ്പെ മൂത്ത മകൻ അമ്മദ് ഗുരുതരരോഗം ബാധിച്ച് മരണപ്പെട്ടു. എന്നിട്ടും തീർന്നില്ല നൊമ്പരങ്ങൾ. ചെറുമക​െൻറ മകൾ അപൂർവമായ രക്തരോഗം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി. അവൾ സുഖം പ്രാപിക്കുന്നു എന്ന സമാധാനത്തോടെയാണ് ബിയ്യാത്തുമ്മ യാത്രയായത്. പാലേരി മാണിക്യം കൊല നടന്നത് അവരുടെ അയൽവീട്ടിലായിരുന്നു. ഏറെ ജീവിതാനുഭവങ്ങളുടെ ഉടമായായ ബിയ്യാത്തുമ്മയെ പാറക്കടവ് യുവജന ആർട്സ് ആൻഡ് സ്പോർട് ക്ലബ് ആദരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.