കെ.എസ്​.ആർ.ടി.സി പതിവുപോലെ സർവിസ്​ നടത്തി

കോഴിക്കോട്: യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിനെതുടർന്ന് കെ.എസ്.ആർ.ടി.സി കോഴിക്കോട്ടുനിന്ന് പതിവുപോലെ സർവിസുകൾ നടത്തി. അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസി​െൻറ അകമ്പടിയോടെയാണ് റെയിൽവേ സ്റ്റേഷൻ-കുന്ദമംഗലം സർവിസുകൾ നടത്തിയത്. എസ്.െഎ ഉൾപ്പെടെ പൊലീസുകാർ ബസിനകത്ത് ഇരുന്നായിരുന്നു സർവിസ്. യാത്രക്കാരുെട കുറവുമൂലം തിങ്കളാഴ്ച രാവിലെ ഏഴു മണിക്കും എട്ടരക്കുമുള്ള രണ്ട് ബംഗളൂരു സർവിസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽനിന്നുള്ള ബസുകളും പതിവുപോലെ സർവിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.