ശിഷ്യർ ഉയരങ്ങൾ താണ്ടാൻ ബിനീഷി​െൻറ ഒാട്ടം

പടം AB കോഴിക്കോട്: കൗമാരതാരങ്ങളെ ഉയരങ്ങളിലെത്തിക്കാൻ പോൾവാൾട്ട് ദേശീയതാരത്തി​െൻറ 'ഒാട്ടം'. ദേശീയ സ്കൂൾമീറ്റുകളിലടക്കം ജേതാവായിരുന്ന ബിനീഷ് ജേക്കബാണ് ശനിയാഴ്ചകളിൽ ബംഗളൂരുവിൽനിന്ന് പുല്ലൂരാംപാറയിലെത്തി മലബാർ സ്പോർട്സ് അക്കാദമിയിൽ താരങ്ങളെ പരിശീലിപ്പിക്കുന്നത്. സൗത്ത്-വെസ്റ്റ് റെയിൽേവയിൽ ടിക്കറ്റ് എക്സാമിനറായ ബിനീഷ് അവധി ദിവസം നാട്ടിലേക്ക് ബസ് കയറാറാണ് പതിവ്. പുല്ലുരാംപാറ തോട്ടുമുഴി സ്വദേശിയായ ബിനീഷി​െൻറ ശ്രമങ്ങൾ ജില്ല സ്കൂൾ കായികോത്സവത്തിൽ സ​െൻറ് ജോസഫ്സ് സ്കൂളിന് പോൾവാൾട്ടിൽ മെഡലുകേളറെ വാരിക്കൊടുത്തു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നിഖിൽ പി. സോമൻ, പെൺകുട്ടികളിൽ വി.എസ്. സൗമ്യ, ജൂനിയർ പെൺകുട്ടികളിൽ ടെൽസി െഎപ്, ആൺകുട്ടികളിൽ അർജുൻ തങ്കച്ചൻ എന്നിവരാണ് സ്വർണം നേടിയ ശിഷ്യന്മാർ. ടീന ബെന്നി, അഞ്ജന, ഇൗവ്ലിൻ, ആകാശ് എന്നീ താരങ്ങൾക്കും ബിനീഷി​െൻറ ശിക്ഷണത്തി​െൻറ മികവിൽ മെഡലുണ്ട്. പോൾവാൾട്ടിൽ ഇേപ്പാഴും മത്സരത്തിനിറങ്ങുന്ന ബിനീഷ് ഇൻറർ റെയിൽവേ കായികമേളയിൽ വെള്ളി നേടിയിരുന്നു. ചെന്നൈയിൽ നടന്ന ദേശീയ ഒാപൺ മീറ്റിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. കൂടപ്പിറപ്പുകൾ പാലയിലേക്ക് കോഴിക്കോട്: കോട്ടയത്തെ പാലയിൽനിന്ന് കുടിയേറിയവരേറെയുള്ള നാടാണ് പുല്ലുരാംപാറ. എന്നാൽ, പുല്ലൂരാംപാറയിൽനിന്ന് പാലയിലേക്ക് പോകാനൊരുങ്ങുകയാണ് ലിസ്ബത്ത് കരോളിൻ ജോസഫ് എന്ന അന്താരാഷ്ട്ര താരവും കുഞ്ഞനുജത്തിമാരും. കുടിയേറാനല്ല, സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മാറ്റുരക്കാനാണ് മൂന്നു പേരുടെയും യാത്ര. ട്രിപ്ൾ ജംപിൽ നിലവിലെ ദേശീയ ജേത്രിയായ ലിസ്ബത്തിനൊപ്പം അനുജത്തിമാരായ ഫിലോ എയ്ഞ്ചൽ ജോസഫും ആൻ ടെറിൻ ജോസഫുമാണ് സംസ്ഥാന മീറ്റിന് പോകുന്നത്. . സീനിയർ പെൺകുട്ടികളുടെ ലോങ്ജംപ്, ഹൈജംപ്, ട്രിപ്ൾ ജംപ് എന്നീയിനങ്ങളിൽ സ്വർണവുമാണ് ലിസ്ബത്ത് ജില്ലാ കായികോത്സവത്തിൽ സ്വന്തമാക്കിയത്. സീനിയർ പെൺകുട്ടികളുടെ വ്യക്തിഗത ചാമ്പ്യൻ പട്ടവും പങ്കിട്ടു. നെല്ലിപ്പൊയിൽ സ​െൻറ് ജോൺസ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അനുജത്തി ഫിലോ എയ്ഞ്ചൽ. സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയാണ് ഫിലോ മുന്നേറിയത്. മലബാർ സ്പോർട്സ് അക്കാദമിയിലെ വോളിബാൾ താരം കൂടിയാണ് ഫിലോ. ഇളയ സഹോദരിയായ ആൻ ടെറിൻ സബ്ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ വെങ്കലം സ്വന്തമാക്കി. പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ആൻ ടെറിൻ. പുല്ലൂരാംപാറ കൊല്ലിത്താനം സജി എബ്രഹാമി‍​െൻറയും ലെൻസിയുടെയും മക്കളാണ് ഇൗ മിടുക്കികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.