ജില്ലാ സ്കൂൾ കായികോത്സവം: മുക്കത്തിന് എട്ടാം കിരീടം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ചാമ്പ്യൻ സ്കൂൾ കോഴിക്കോട്: മലയോരത്തിെൻറ കരുത്തുമായി മുക്കം ഉപജില്ല എട്ടാം വട്ടവും ജില്ല സ്കൂൾ കായികോത്സവത്തിലെ കനക കിരീടം സ്വന്തമാക്കി. 387 േപായൻറുമായാണ് മുക്കം അനിഷേധ്യ മുന്നേറ്റം തുടർന്നത്. 250 പോയൻറുമായി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് സ്കൂളാണ് മുക്കത്തിന് ഉൗർജമായത്. മുക്കം എം.എ.എം.ഒ ജി.വി.എച്ച്.എസ്.എസ് 29 പോയൻറുമായി മുക്കം ഉപജില്ലയുടെ സമ്പൂർണ ആധിപത്യത്തിൽ പങ്കാളിയായി. 45 സ്വർണവും 34 വെള്ളിയും 22 വെങ്കലവുമാണ് മുക്കം ഉപജില്ല കൈയിലൊതുക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ 19 സ്വർണം കൂടുതൽ നേടാനായി. 34 സ്വർണവും 24 വെള്ളിയും ഒമ്പത് വെങ്കലവുമായി 250 പോയൻറുമായി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് വീണ്ടും ചാമ്പ്യൻ സ്കൂളായി. 11 സ്വർണവും 10 വെള്ളിയും 14 വെങ്കലവുമായി 99 പോയേൻറാടെ താമരശ്ശേരി ഉപജില്ല രണ്ടാമതായി. നാല് സ്വർണവും എട്ട് വെള്ളിയും 18 വെങ്കലവും നേടിയ െകായിലാണ്ടി മൂന്നാമതായി. സ്കൂളുകളിൽ പത്ത് സ്വർണവും ഒമ്പത് വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കിയ കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസ് ആണ് സ്കൂളുകളിൽ രണ്ടാമത്. ആറ് സ്വർണവും മൂന്നു വീതം വെള്ളിയും വെങ്കലവുമുള്ള കുളത്തുവയൽ സെൻറ് ജോർജ് സ്കൂൾ മൂന്നാം സ്ഥാനത്തുെമത്തി. ഉഷ സ്കൂളിലെ താരങ്ങൾ പഠിക്കുന്ന പൂവമ്പായ് എ.എം.എച്ച്.എസ്.എസിന് അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇൗ സ്കൂളിന് എട്ട് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമുണ്ടായിരുന്നു. മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ മൂന്നു ദിവസമായി നടന്ന കായികോത്സവത്തിൽ ഒമ്പത് താരങ്ങൾ വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ജേതാക്കളായി. അവസാന ദിനം സാനിയ ട്രീസ ടോമി, അർജുൻ തങ്കച്ചൻ, അപർണ റോയ്, കെ.ടി ആദിത്യ എന്നിവർ ട്രിപ്ൾ സ്വർണനേട്ടത്തിനുടമകളായി. യു.ഡി.എഫ് ഹർത്താൽ കായികോത്സവത്തെ ബാധിച്ചില്ല. സമാപന ചടങ്ങ് ഡെപ്യുട്ടി മേയർ മീരദർശക് ഉദ്ഘാടനംചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ അജിത്ത് അധ്യക്ഷനായിരുന്നു. എ.കെ. നിഷാദ് സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ സ്വാഗതവും ജില്ല സ്കൂൾ ഗെയിംസ് സെക്രട്ടറി ഷബീറലി മൻസൂർ നന്ദിയും പറഞ്ഞു. സി.പി. ബിനീഷ് പി. അഭിജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.