കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം ആവിഷ്കരിച്ച സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട േപ്രാജക്ട് ക്ലിനിക്കുകൾ പൂർത്തിയായി. മാലിന്യ സംസ്കരണ പദ്ധതി പ്രാവർത്തികമാക്കാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബ്ലോക്ക് കേന്ദ്രങ്ങളിലാണ് ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ േപ്രാജക്ട് ക്ലിനിക്കുകൾ തയാറാക്കിയത്. മുനിസിപ്പൽ ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറിമാർ, അസിസ്റ്റൻറ് എക്സിക്യുട്ടിവ് എൻജിനീയർമാർ, സി.ഡി.എസ് ചെയർപേഴ്സന്മാർ തുടങ്ങിയവർ പങ്കെടുത്തു. 70 ഗ്രാമപഞ്ചായത്തുകളും ഏഴു മുനിസിപ്പാലിറ്റികളും 11 ബ്ലോക്ക് പഞ്ചായത്തുകളും േപ്രാജക്ട് ക്ലിനിക്കിൽ പങ്കാളികളായി. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ സൂപ്പർ എം.ആർ.എഫുകൾ സ്ഥാപിക്കുന്നതിനും 70 ഗ്രാമപഞ്ചായത്തുകളിൽ 62 ഗ്രാമപഞ്ചായത്തുകൾ മിനി എം.ആർ.എഫുകൾ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഏഴു മുനിസിപ്പാലിറ്റികളും കോഴിക്കോട് കോർപറേഷനും സൂപ്പർ എം.ആർ.എഫ് േപ്രാജക്ടുകൾ തയാറാക്കി കഴിഞ്ഞു. ആകെ 70.43 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദ്ധതികൾക്കായി വകയിരുത്തിയത്. പഞ്ചായത്തുകൾ 34.46 കോടിയും ബ്ലോക്കുകൾ 7.61 കോടിയും കോർപറേഷൻ 21.62 കോടിയും മുനിസിപ്പാലിറ്റി 6.73 കോടിയും വകയിരുത്തി. ഖരമാലിന്യ സംഭരണത്തിനും മാലിന്യസംസ്കരണത്തിനുമുള്ള േപ്രാജക്ടുകളുമാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.