കക്കോടി: ട്രാൻസ്പോർട്ട് ഒാഫിസുകളിൽ ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടാത്ത സേവനങ്ങൾക്കുള്ള അപേക്ഷകൾ ബുധനാഴ്ചകളിൽ സ്വീകരിക്കാൻ ഉത്തരവ്. വാഹന ഉടമകൾ നേരിട്ട് അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ ഇത്തരം അപേക്ഷകൾ പരിശോധിച്ച് അപാകതയിെല്ലന്ന് ഉറപ്പുവരുത്തിയശേഷം അവ സ്വീകരിച്ച് രസീത് നൽകണമെന്നാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. മേന്മയേറിയ അതിവേഗ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാനാണ് എല്ലാ റീജനൽ ട്രാൻസ്പോർട്ട് ഒാഫിസുകളിലും സബ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസുകളിലും ഫാസ്റ്റ് ട്രാക് കൗണ്ടറുകൾ തുടങ്ങിയത്. ബുധനാഴ്ചകളിൽ ടാക്സ് സംബന്ധമായ ജോലികൾ നടക്കുന്നതിനാൽ ഫാസ്റ്റ് ട്രാക് കൗണ്ടറും ടാക്സ് കൗണ്ടറും ഒഴികെ മറ്റ് സേവനങ്ങൾ നൽകുന്നില്ല. ഫാസ്റ്റ് ട്രാക് സേവനങ്ങളിൽ ഉൾപ്പെടാത്ത സേവനങ്ങൾക്കുള്ള അപേക്ഷകൾ ബുധനാഴ്ചകളിൽ സ്വീകരിക്കാത്തതിനാൽ പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി ധാരാളം പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഉത്തരവ്. ഒാൺലൈൻ തകരാറോ മറ്റ് സാേങ്കതിക തടസ്സമോ കാരണം അപേക്ഷഫീസ് ഒടുക്കാൻ കഴിയാതെവന്നാൽ അവയുടെ ഫീസ് കൗണ്ടറിൽ സ്വീകരിച്ച് രസീത് നൽകേണ്ടതാെണന്നും ഉത്തരവിൽ പറയുന്നു. അപേക്ഷകൾ പരിശോധിച്ച് ഒരു അപാകതയുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഫീസ് സ്വീകരിക്കാൻ പാടുള്ളൂ. ഇങ്ങനെ സ്വീകരിക്കുന്ന അപേക്ഷകൾ അവക്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സേവനം പൂർത്തിയാക്കി അപേക്ഷകർക്ക് തപാലിൽ അയച്ചുകൊടുക്കേണ്ടതാണ്. ബുധനാഴ്ചകളിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നതിനും കൈപ്പറ്റ് രസീത് നൽകുന്നതിനും സൂപ്രണ്ടിനെ ഉൾപ്പെടുത്തി ഒരു കൗണ്ടർ തുടങ്ങാനും നിർദേശമുണ്ട്. ഇടനിലക്കാരിൽനിന്ന് ഒരു കാരണവശാലും അപേക്ഷകൾ സ്വീകരിക്കരുത്. മിന്നൽ പരിശോധനകളിൽ ഇൗ നിർദേശം ലംഘിക്കപ്പെടുന്നതായി കണ്ടെത്തിയാൽ കൗണ്ടർ ഡ്യൂട്ടിയിലുള്ളവർക്കെതിരെ ശിക്ഷനടപടികൾ കൈക്കൊള്ളും. ബുധനാഴ്ചകളിൽ കൗണ്ടർ ഡ്യൂട്ടിക്കായി ക്ലർക്കിനെയും സൂപ്രണ്ടിനെയും റൊേട്ടഷൻ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും കമീഷണറുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.