സനാതനധർമത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളെ നേരിടണം ^സ്വാമി ചിദാനന്ദപുരി

സനാതനധർമത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളെ നേരിടണം -സ്വാമി ചിദാനന്ദപുരി കോഴിക്കോട്: സനാതനധർമത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളെ ധര്‍മബോധത്തോടെ നേരിടണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അദ്വൈതാശ്രമം രജതജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച ധര്‍മസംവാദം- ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും മാധ്യമങ്ങളും സനാതനധർമത്തെ അവഹേളിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതു കണ്ടില്ലെന്ന് നടിക്കാനാവില്ല -അദ്ദേഹം പറഞ്ഞു. ഡോ. രാംമനോഹര്‍ അധ്യക്ഷത വഹിച്ചു. ദയാനന്ദമഹര്‍ഷി രചിച്ച അവധൂത ഗീതക്ക് സ്വാമി വിശുദ്ധാനന്ദ സരസ്വതി രചിച്ച വ്യാഖ്യാനം സ്വാമി ചിദാനന്ദപുരി പ്രകാശനം ചെയ്തു. സി. കൃഷ്ണന്‍ നമ്പൂതിരി, പട്ടയില്‍ പ്രഭാകരൻ, ആര്യ അന്തര്‍ജ്ജനം, കെ.കെ. മുഹമ്മദ്, എൻ.ഇ. ബാലകൃഷ്ണമാരാര്‍, പുത്തലത്ത് രാഘവൻ, എടത്തൊടി സത്യൻ, എന്‍.വി. ബാലകൃഷ്ണൻ, കൈതയില്‍ അബ്ദുറഹിമാൻ, പ്രദുല്‍ദാസ്, പി. ഹരീഷ്‌കുമാര്‍ എന്നിവരെ പൊന്നാടയണിയിച്ചു. സി. ഗംഗാധരന്‍ സ്വാഗതവും ശ്രീശൈലം ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.