പ്രസന്ന പറയുന്നു, ജീവിതം നല്ലതാണ്​...

കോഴിക്കോട്: ആയുസ്സിനിടെ ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ രേഖകൾ കൈയിലെത്തിയപ്പോൾ പ്രസന്നയുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ത​െൻറ ചികിത്സക്കുവേണ്ടി ഭർത്താവി​െൻറയും മക​െൻറയും നിർബന്ധത്തിനു വഴങ്ങി ബാങ്കിൽ പണയപ്പെടുത്തിയ വീടി​െൻറ ആധാരം ഇരുവരുടെയും അസാന്നിധ്യത്തിൽ തിരിച്ചെടുക്കാൻ കഴിയാതെ വേവലാതിപ്പെട്ട ബേപ്പൂർ വലിയപറമ്പിൽ പ്രസന്നയുടെ സമാനതകളില്ലാത്ത ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. നാലു സ​െൻറ് സ്ഥലത്തി​െൻറ ആധാരം ബാങ്കിൽ പണയപ്പെടുത്തിയായിരുന്നു ചികിത്സ നടത്തിയത്. മാധ്യമം വാർത്ത കണ്ടതിനെ തുടർന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പ്രസന്നെയ സഹായിക്കാൻ നടപടികൾ സ്വീകരിച്ചു. ആരോഗ്യം നശിച്ച്, മനസ്സു തളർന്ന്, മാറ്റിവെച്ച വൃക്ക പ്രവർത്തനരഹിതമായി ജീവിതത്തോട് മല്ലടിക്കുന്ന പ്രസന്നയുടെ അവസ്ഥ ദുരിതപൂർണമെന്ന് ബോധ്യപ്പെട്ടതോടെ പിന്നീട് ഒന്നിനും താമസം വന്നില്ല. ലുലു ഗ്രൂപ് പ്രതിനിധികൾ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കടബാധ്യതയെക്കുറിച്ച് അന്വേഷിക്കുകയും നാലു ലക്ഷം രൂപയുടെ ചെക്ക് നൽകുകയുമായിരുന്നു. പണയപ്പെടുത്തിയ രേഖകൾ ലുലു ഗ്രൂപ് മീഡിയ കോഒാഡിനേറ്റൻ എൻ.ബി. സ്വരാജും കോഴിക്കോട് റീജനൽ ഡയറക്ടർ പി.പി. പക്കർകോയയും ഞായറാഴ്ച വീട്ടിലെത്തി കൈമാറി. കൂടാതെ അമ്പതിനായിരം രൂപ ചികിത്സ ചെലവിനും നൽകിയതോടെ പ്രസന്നക്ക് സന്തോഷം ഇരട്ടിയായി. മസ്തിഷ്ക മരണം സംഭവിച്ച മക​െൻറ അവയവങ്ങൾ അഞ്ചുപേർക്ക് നൽകി മാതൃകയായ പ്രസന്നക്ക് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയെ എപ്പോഴെങ്കിലും ഒന്ന് നേരിൽ കാണാനുള്ള ആഗ്രഹവും പ്രതിനിധികളെ അറിയിച്ചു. പ്രസന്നക്ക് സമാധാനത്തോടെ മരിക്കണമെങ്കിൽ ബാങ്കിലെ കടംവീട്ടാൻ നാലുലക്ഷം രൂപ വേണമെന്ന വാർത്തയറിഞ്ഞതോടെ ഏറെപേരാണ് സഹായവുമായി മുന്നോട്ടുവന്നത്. മക​െൻറ കണ്ണും കരളും വൃക്കയും അഞ്ചുപേർക്ക് നൽകി 28 ദിവസം കഴിയുേമ്പാൾ ഏക മകളുടെ ഭർത്താവും മരണപ്പെട്ടിരുന്നു. മകളുടെ രണ്ടുകുട്ടികളിൽ ഒരാൾക്ക് സംസാരശേഷിയും കേൾവിയുമില്ല. ഒമ്പതുമാസം മുമ്പ് ഭർത്താവ് സുദർശനും മരിച്ചതോടെ പ്രതീക്ഷകൈവിട്ടിരിക്കെയാണ് പ്രസന്നക്ക് ജീവിതം നല്ലതാെണന്ന തോന്നലിലേക്ക് സഹായവുമായി മനുഷ്യസ്നേഹികൾ എത്തിയത്. photo: lulu group help.jpg പ്രസന്നയുടെ വീടി​െൻറ രേഖകൾ ലുലു ഗ്രൂപ് മീഡിയ കോഒാഡിനേറ്റൻ എൻ.ബി. സ്വരാജും കോഴിക്കോട് റീജനൽ ഡയറക്ടർ പി.പി. പക്കർകോയയും വീട്ടിലെത്തി കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.