ചാത്തമംഗലം: ശാസ്ത്ര-സാേങ്കതിക വിദ്യയുടെ പുത്തനറിവുകൾ പങ്കുവെച്ച് എൻ.െഎ.ടി കാലിക്കറ്റിെൻറ ടെക്നോ-മാനേജ്മെൻറ് ഫെസ്റ്റ് തത്വ-17ന് തിരശ്ശീല വീണു. 70ൽ പരം ദക്ഷിണേന്ത്യയിലെ പ്രമുഖ എൻജിനീയറിങ് കോളജുകളിൽനിന്നുള്ള നാലായിരത്തോളം വിദ്യാർഥികൾ 70ൽപരം ഇനങ്ങളിൽ മത്സരിച്ചു. 25 ലക്ഷത്തിലധികം രൂപ സമ്മാനമായി വിതരണം ചെയ്തു. ശാസ്ത്രജ്ഞരായ ആർ. ചിദംബരം, അതുൽ ഗുർത്തു, കൃഷ്ണ കൺസൽട്ടൻസിയുടെ സി.ഇ.ഒ സുബിൻ ഡെബു, ടെലികോം സാേങ്കതിക വിദഗ്ധൻ മേനാജ് ധർമരാജൻ, ബോളിവുഡ് ഗായിക ഷേർലി സേട്ടിയ, യുക്രെയ്നിൽനിന്നുള്ള ഡിജെ ടെറി മിക്കോ എന്നിവരുടെ സാന്നിധ്യം മിഴിവേകി. മൂന്നാം ദിവസമായ ഞായറാഴ്ച 'കൊളീഷൻ കോഴ്സ്' േറാബോവാർ മത്സരം, എൻക്വിർ ക്ലബ് 'അർഥ' ക്വിസ്, സ്കൂൾ കുട്ടികൾക്കുള്ള 'പ്രജ്ഞാ' ക്വിസ്, 'മോേട്ടാഗ്രഫി' ഒാൺലൈൻ േഫാേട്ടാഗ്രഫി മത്സരം, കോസ്മോസ് സർവേ സ്ഥാപകാംഗം കാർത്തിക് ഷേക്കിെൻറ പ്രഭാഷണം എന്നിവ നടന്നു. സിംഗപ്പുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോർപറേറ്റ് 360 സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ വരുൺ ചന്ദ്രൻ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച സ്റ്റാർട്ടപ്പിനുള്ള അവാർഡ് അമൽ ജ്യോതി കോളജിലെ അക്ഷയ്, അനന്തകൃഷ്ണൻ, ബിബിൽ, അരുൺ എന്നിവരും മികച്ച ആശയത്തിനുള്ള അവാർഡ് കൃത്രിമ കാൽ നിർമാണത്തിനുള്ള പ്രോജക്ട് അവതരിപ്പിച്ച എം.ഇ.എസ് എൻജിനീയറിങ് കോളജിലെ അഭിജിത്, മുഹമ്മദ് ജാനിഷ് എന്നിവരും നേടി. വീട്ടിൽ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന അക്വാ ജനറേറ്ററുമായി വന്ന റോയൽ എൻജിനീയറിങ് കോളജിലെ മുഹമ്മദ് റഫീഖ്, ഫാദിൽ ഫക്രുദീൻ, അശ്വിൻ തമ്പി, കെ.വി. അഭിജിത് എന്നിവർ മികച്ച എക്സ്പോക്കുള്ള അവാർഡ് കരസ്ഥമാക്കി. ഇൻറർഫേസിലെ കുട്ടി സംരംഭകനായ സൈൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.