കെ.പി.എസ്.ടി.എ കുടുംബസംഗമങ്ങൾക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: കെ.പി.എസ്.ടി.എ കുടുംബസംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളി ഉപജില്ലയിൽ എം.കെ. രാഘവൻ എം.പി നിർവഹിച്ചു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ കെ.പി.എസ്.ടി.എ നടത്തിയ ഇടപെടൽ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യത്തിൽ ഇന്ത്യയെ മോദിയും കേരളത്തെ പിണറായിയും പിന്നോട്ടാണ് കൊണ്ടുപോകുന്നത്. രാഷ്ട്രപുരോഗതിക്ക് വിഘാതംനിൽക്കുന്ന ഇത്തരം ആളുകളെ അധ്യാപക സമൂഹവും പൊതുജനങ്ങളും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യക്കുവേണ്ടി സ്വർണമെഡൽ നേടിയ എം. സുജാതയെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. അധ്യാപകരുടെ കലാപരിപാടികളുണ്ടായിരുന്നു. കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ, സംസ്ഥാന ട്രഷറർ എ.കെ അബ്ദുൽ സമദ്, ജില്ല പ്രസിഡൻറ് ഇ. പ്രദീപ് കുമാർ, ജില്ല സെക്രട്ടറി പി.കെ. അരവിന്ദൻ, ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല, ഒ.കെ. മധു, പി.എം. ശ്രീജിത്ത്, യു. അബ്ദുൽ ബഷീർ, അശോക് കുമാർ, പി.ജെ. ദേവസ്യ, ഷാജു പി. കൃഷ്ണൻ, പി.കെ. ഹരിദാസൻ, കെ.കെ. ജസീർ എന്നിവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ബെന്നി ജോർജ്ജ്, എൻ.പി. മുഹമ്മദ്, എം.സി. യുസുഫ്, സുജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.