എയ്ഡഡ് കോളജുകളിലെ നിയമന നിരോധനം പിൻവലിക്കണം-കെ.പി.സി.ടി.എ കോഴിക്കോട്: എയ്ഡഡ് കോളജുകളിൽ റിട്ടയർമെൻറ് തസ്തികകളിൽപോലും നിയമനം തടയുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ). അധ്യാപകനിയമനത്തിന് പി.ജിതലത്തിലെ ഒരു മണിക്കൂർ അധ്യയനസമയമെന്നത് ഒന്നര മണിക്കൂറിന് തുല്യമെന്ന യു.ജി.സി നിബന്ധന കേരളത്തിൽ വർഷങ്ങളായുള്ളതാണ്. ഇത് അനുവദിക്കില്ലെന്ന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. 1700ഒാളം അധ്യാപക തസ്തികകളാണ് നഷ്ടപ്പെടുന്നത്. പുതിയ നിയമനത്തിന് 16 മണിക്കൂർ അധ്യയനസമയെമന്നതും പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഡോ. ജി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രൻ കീഴോത്ത്, ഡോ. കെ.എം. നസീർ, ഡോ. യു. അബ്ദുൽ കലാം, ഡോ. പി.ജെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.