ചേളന്നൂർ: വീട് ഇടിഞ്ഞുവീണു കുടുംബാംഗങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചേളന്നൂർ കുമാരസ്വാമി ഗുഡ്ലക്ക് ലൈബ്രറിക്കു സമീപം മാക്കാടത്ത് ഷാജിയുടെ വീടാണ് കഴിഞ്ഞ ദിവസം മഴയിൽ ഇടിഞ്ഞുവീണത്. കുടുംബാംഗങ്ങൾ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് വീട് തകർന്നു വീണത്. ഭാഗികമായി കോൺക്രീറ്റും ഒാടുമേഞ്ഞതുമായ വീടാണ് തകർന്നുവീണത്. ഷാജിയുടെ സഹോദരി ഉഷയും രോഗിയായ ഭർത്താവും പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർഥികളായ രണ്ടുമക്കളും വീട്ടിലിരിക്കെ മേൽക്കൂര ഇടിയുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഒാടിയതിനാൽ വൻ അപകടത്തിൽനിന്നും ഒഴിവായി. വീടിെൻറ ഒരുഭാഗം ജൂലൈയിൽ ഇടിഞ്ഞു വീണിരുന്നു. അറ്റകുറ്റപണി നടത്താൻപോലും പ്രയാസപ്പെട്ടിരിക്കെയാണ് വീട് പൂർണമായും തകർന്നത്. വീട് പൊളിഞ്ഞതോടെ സമീപത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണ് ദരിദ്രകുടുംബം താമസിക്കുന്നത്. വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിച്ചു. veedu sun/ku ചേളന്നൂരിൽ മഴയിൽ ഇടിഞ്ഞുവീണ മാക്കാടത്ത് ഷാജിയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.