കോഴിക്കോട്: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനം ഒരു വർഷം തികയുന്ന ഈ അവസരത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്റാഹീം ആവശ്യപ്പെട്ടു. നജീബിെൻറ തിരോധാനത്തിന് പിന്നിൽ പ്രവർത്തിച്ച സംഘ്പരിവാർ ഫാഷിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ല പ്രസിഡൻറ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സജീർ സ്വാഗതവും സെക്രട്ടറി ലബീബ് കായക്കൊടി നന്ദിയും പറഞ്ഞു. സുഫാന ഇസ്ഹാഖ്, മുസ്ലിഹ് പെരിങ്ങൊളം, മുഹമ്മദ് ഗസ്സാലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.