കോഴിക്കോട്: ജി.എസ്.ടി നിയമത്തിെൻറ പേരിൽ കേരള ജനതയെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്-എസ് കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് സി. സത്യചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി. ഹമീദ്, പി. സോമശേഖരൻ, വി.പി. സുരേന്ദ്രൻ, മുഹമ്മദ് പുത്തൂർമഠം, കെ.എം.കെ. ബാലകൃഷ്ണൻ, ടി.എം. സവാദ്, പി.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. പി.പി. രാജൻ സ്വാഗതവും ടി.കെ. രാഘവൻ നന്ദിയും പറഞ്ഞു. അനുശോചിച്ചു കോഴിക്കോട്: പ്രഗല്ഭ അക്കൗണ്ടൻസി അധ്യാപകനും കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ എം.പി. രാധാകൃഷ്ണെൻറ നിര്യാണത്തിൽ ചോയുണ്ണി മാസ്റ്റർ റോഡ് െറസിഡൻറ്സ് അസോസിയേഷൻ യോഗം അനുശോചിച്ചു. പ്രസിഡൻറ് എ. ജയപ്രകാശ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എം. ജ്യോതിപ്രകാശ്, കെ.വി. സുരേഷ്ബാബു, ഇ. സതീഷ്, സുധീർ ശേഖർ പാലക്കണ്ടി, കെ. രവീന്ദ്രൻ, ഒ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.